ദുബൈ: സാക്ഷാൽ സവർക്കർതന്നെ നേരിട്ട് വന്ന് മത്സരിച്ചാൽപോലും തൃശൂർ പാർലമെന്റ് മണ്ഡലം ജയിക്കാമെന്ന് ആരും കരുതേണ്ടെന്ന് ടി.എൻ. പ്രതാപൻ എം.പി. ദുബൈ കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.പിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കുതന്ത്രത്തോടെ വിജയിക്കാൻ ബി.ജെ.പി ഏതറ്റം വരെയും പോകും. അതുകൊണ്ട് ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസ് എന്നും സ്വാതന്ത്ര്യം കൊതിക്കുന്ന ഫലസ്തീനോടൊപ്പം നിലകൊണ്ട പ്രസ്ഥാനമാണ്.
നെഹ്റു മുതൽ ഇങ്ങോട്ടുള്ള എല്ലാ ദേശീയ നേതൃത്വവും ഈ നിലപാട് ആവർത്തിച്ച് പറഞ്ഞിട്ടുള്ളതുമാണ്. രാഷ്ട്രപിതാവ് ഗാന്ധിജിയും ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അബു ഷമീർ മോഡറേറ്ററായിരുന്ന ചടങ്ങിന് സെക്രട്ടറി മുഹമ്മദ് ഹനീഫ് സ്വാഗതം ആശംസിച്ചു. കെ.എം.സി.സി ഭാരവാഹികളായ അഷറഫ് കൊടുങ്ങല്ലൂർ, ജമാൽ മനയത്ത്, അഷറഫ് കിള്ളിമംഗലം, സമദ് ചാമക്കാല, തയ്യിബ് ചേറ്റുവ, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ആർ.വി.എം മുസ്തഫ, സത്താർ കരൂപ്പടന്ന, സിദ്ദീഖ് തളിക്കുളം, ഇൻകാസ് പ്രതിനിധികളായ പവിത്രൻ, റിയാസ് ചെന്ത്രാപ്പിന്നി, ജയ്ഹിന്ദ് ടി.വി യു.എ.ഇ ചീഫ് എൽവിസ് ചുമ്മാർ, കഥാകൃത്ത് അനസ് മാള, ദുബൈ കെ.എം.സി.സി തൃശൂർ ജില്ലയിലെ മണ്ഡലത്തിൽനിന്നുള്ള ഭാരവാഹികൾ, പ്രവർത്തകൾ, യു.എ.ഇയിലെ മറ്റ് രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി ബഷീർ സൈദു പരിപാടിക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.