ദുബൈ: വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാര്‍ വെള്ളാപ ്പള്ളിക്ക് എതിരായ ക്രിമിനല്‍ കേസ് യു.എ.ഇയിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തള്ളി. പരാതിക്കാരൻ നാസിൽ അബ്ദു ല്ല കേസിന് ആധാരമായി സമർപ്പിച്ച ചെക്കിെൻറ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. കേസിൽ ജാമ്യത്തിനിറങ്ങാനായി സമർപ്പിച്ച പാസ്പോർട്ട് തുഷാറിന് തിരിച്ചു കിട്ടി. പരാതിക്കാരന് വേണമെങ്കില്‍ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ, നാസില്‍ അബ്ദുല്ല ദുബൈ കോടതിയില്‍ നൽകിയ സിവില്‍കേസില്‍ തുഷാറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തേ തള്ളിയിരുന്നു.
വർഷങ്ങൾക്കു മുമ്പ് തുഷാർ ദുബൈയിൽ നടത്തിയിരുന്ന ബോയിങ് കൺസ്ട്രക്ഷന്‍ വേണ്ടി ഉപകരാർ ജോലികൾ ചെയ്ത വകയിൽ ഒരു കോടി ദിർഹത്തോളം നൽകാനുണ്ടെന്ന് കാണിച്ചാണ് കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുല്ല കേസ് നൽകിയിരുന്നത്. റിയൽ എസ്റ്റേറ്റ് ചർച്ചകൾക്കായി ദുബൈയിൽ എത്തിയ തുഷാറിനെ ആഗസ്റ്റ് 20ന് ദുബൈയിലെ ഹോട്ടലിൽ വെച്ച് സി.െഎ.ഡി ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അജ്മാൻ ജയിലിലടക്കപ്പെട്ട ഇദ്ദേഹത്തിനു വൈകാതെ ജാമ്യം ലഭിച്ചു.
കേസ് ചർച്ച ചെയ്ത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിക്കാൻ തുഷാറും പരാതിക്കാരനും ആദ്യഘട്ടത്തിൽ ശ്രമിച്ചിരുെന്നങ്കിലും പിന്നീട് ഇരുവരും തങ്ങളുടേതായ രീതിയിൽ മുന്നോട്ടുപോയി. അജ്മാനിലെ ക്രിമിനൽ കേസിനു പുറമെ, ദുബൈ കോടതിയിൽ സിവിൽ കേസും നാസിൽ അബ്ദുല്ല ഫയൽ ചെയ്തു. അതിനിടെ തുഷാറിെൻറ ചെക്ക് സംഘടിപ്പിക്കാൻ നാസിൽ സുഹൃത്തിനോട് പണം ആവശ്യപ്പെടുന്ന ശബ്ദേരഖയും പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.