ഉമ്മുൽഖുവൈൻ: യു.എ.ഇയിലെ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി അമ്പലപ്പുഴ സ്വദേശി ശിഹാബ് അബ്ദുല്‍ ഖാദര്‍ (48) നിര്യാതനായി. നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള ടിക്ടോക് താരമായിരുന്നു.
31 വര്‍ഷത്തില്‍ അധികമായി യു.എ.ഇയിലെ പ്രവാസിയാണ്. എല്ലാവരോടും സരസമായി ഇടപഴകുന്ന അദ്ദേഹം മറ്റുള്ളവരുടെ സഹായത്തിന് മുൻപന്തിയിലുണ്ടായിരുന്നു. 'ശിഹാബിക്കായാണ് മക്കളെ' എന്ന അഭിസംബോധനയോടെ ടിക്ടോക് അവതരിപ്പിച്ചിരുന്ന അദ്ദേഹം പ്രവാസികൾക്കിടയിൽ പ്രിയങ്കരനായിരുന്നു.
ടിക്ടോകിലൂടെ പ്രവാസികളുടെ പ്രയാസങ്ങൾ അദ്ദേഹം ജനശ്രദ്ധയിലെത്തിച്ചു. ആത്മവിശ്വാസമേകുന്ന വാക്കുകൾകൊണ്ട് പ്രവാസികൾക്ക് ആശ്വാസമേകിയ മനുഷ്യസ്നേഹി കൂടിയായിരുന്നു ശിഹാബ്. അപ്രതീക്ഷിത വിയോഗം പ്രവാസലോകത്ത് ഞെട്ടലുണ്ടാക്കി.
പിതാവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മാതാവ്: സഫിയ. ഭാര്യ: സബീന. മക്കള്‍: സഹ്ലം മുഹമ്മദ്, സഫ ഫാത്തിമ, ഷസ ഫാത്തിമ, ഷെഹ ഫാത്തിമ. നിയമ നടപടികള്‍ക്ക് ശേഷം ഉമ്മുല്‍ഖുവൈന്‍ ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.