Free to renew business license in Ras Al Khaimah
റാസല്‍ഖൈമ: ദക്ഷിണ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) വാണിജ്യ ലൈസന്‍സ് പുതുക്കുന്നതിന് 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമ. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ശൈഖ് മുഹമ്മദ് ബിന്‍ സാലിം സ്ട്രീറ്റിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ഈ പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതില്‍ 20 ശതമാനം ഇളവ് നല്‍കാനും ശൈഖ് സഊദ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.