ദുബൈ: അരൂഹ ടൂർസ് ആൻഡ് ട്രാവൽ യു.എ.ഇയുടെ ബഡ്ജറ്റ് ട്രാവൽ ഔട്ട്ലെറ്റ് ആയ ട്രാവൽഷോപ്പ് കോഴിക്കോട്ടും പ്രവർത്തനം ആരംഭിച്ചു . പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സൂര്യ അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയിരുന്നു.
ഗ്ലോബൽ വിസ സർവീസ്, എയർ ടിക്കറ്റുകൾ, ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ ടൂർ പാക്കേജുകൾ, ട്രാവൽ ഇൻഷുറൻസ്, ഇമിഗ്രേഷൻ ആൻഡ് അറ്റസ്‌റ്റേഷൻ തുടങ്ങിയ മുഴുവൻ സേവനങ്ങളും "ട്രാവൽഷോപ്പ്" ഔട്ട്ലെറ്റുകൾ വഴി ലഭ്യമാകും. ഓൺലൈൻ ട്രാവൽ മാർക്കറ്റുകളിൽ ലഭ്യമാകുന്നതിനേക്കാൾ മിതമായ നിരക്കുകളിൽ യാത്ര സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ബഡ്ജറ്റ് ട്രാവൽ ഔട്ട്ലെറ്റുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് അരൂഹ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി റാഷിദ് അബ്ബാസ് പറഞ്ഞു .
കെ.കെ. നായർ (ഡി.എസ്.എം ഒമാൻ എയർ), രവി കിഷ് (മാനേജർ എമിറേറ്റ്സ്), സുധീഷ് (ഗോ എയർ കേരള മാനേജർ), സന്ദീപ് (ഖത്തർ എയർവെയ്‌സ്), പോൾസൺ ജോർജ് (എക്സിക്യൂട്ടീവ് ഡയറക്ടർ ) , അമിത് നായർ (ബിസിനസ് ഹെഡ് ), അഷ്റഫ് എം (റിസർവേഷൻ മാനേജർ ) എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.