ജി.സി.സിക്ക് പുറമേ സൗദിയും യു.എ.ഇയും പുതിയ കൂട്ടായ്മക്ക്

ദുബൈ: ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മായ ഗൾഫ് കോപറേഷൻ കൗൺസിലിന് (ജി.സി.സി) പുറമേ സൗദി അറേബ്യയും യു.എ.ഇയും പുതിയ സൈനിക വ്യാപാര സഖ്യം രൂപീകരിക്കും. സൈനിക-സാമ്പത്തിക-രാഷ്ട്രീയ-വ്യാപാര-സാംസ്കാരിക മേഖലകളിൽ സഹകരിക്കാനും ഏകോപിച്ച് നടത്താനും യു.എ.ഇയും സൗദിയും ധാരണയിലെത്തിയതായി യു.എ.ഇ വിദേശകാര്യമാന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നിവയാണ് ജി.സി.സിയിലെ മറ്റ് അംഗരാജ്യങ്ങൾ. ഖത്തറിനെതിരായ ഉപരോധം ജി.സി.സിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം ഇന്ന് കുവൈറ്റിൽ ജി.സി.സി വാർഷിക ഉച്ചകോടി നടന്നിരുന്നു. 

Tags:    
News Summary - UAE and Saudis form new partnership separate from GCC -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.