അബൂദബി: തീവ്രചിന്താഗതിക്കാർ ഡെന്മാർക്കിൽ ഖുർആനിന്റെ പതിപ്പ് കത്തിച്ച സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് യു.എ.ഇ. ഇത്തരം ഹീനപ്രവൃത്തികൾ തടയാനുള്ള ഉത്തരവാദിത്തം ഡാനിഷ് സർക്കാർ ഏറ്റെടുക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷക്കും സമാധാനത്തിനും വിപരീത ഫലമുണ്ടാക്കുന്ന വിദ്വേഷകരമായ ഇത്തരം നടപടികൾ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ വിദ്വേഷകരമായ പ്രവൃത്തികളെ ന്യായീകരിക്കുന്നത് ശരിയല്ല.
ആഗോള തലത്തിൽ മതസഹിഷ്ണുതയുടെയും വിവിധ ജനവിഭാഗങ്ങൾ തമ്മിൽ സമാധാനപരമായ നിലനിൽപിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ തുരങ്കംവെക്കുന്നതാണ് തീവ്രചിന്താഗതിയും വിദ്വേഷകരമായ നടപടികളെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരിൽ ഖുർആൻ പതിപ്പ് കത്തിക്കാൻ തീവ്രചിന്താഗതിക്കാർക്ക് അനുമതി നൽകിയ സ്വീഡിഷ് സർക്കാറിനെയും യു.എ.ഇ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു. യു.എ.ഇയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് മന്ത്രാലയം പ്രതിഷേധമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.