ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ​ ട്രംപുമായി കൂടിക്കാഴ്​ച നടത്തി

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി കൂടിക്കാഴ്​ച നടത്തി. രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്​ചയാണ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എസിലെത്തിയത്​. 

യു.എസ്​ പ്രസിഡൻറി​​​െൻറ ആദ്യ വിദേശപര്യടനമായ സൗദി സന്ദർശനത്തിന്​ മുന്നോടിയായാണ്​ ഇരുവരും തമ്മിൽ കണ്ടത്​. സൗദിക്ക്​ ശേഷം ഇസ്രായേൽ, വത്തിക്കാൻ രാജ്യങ്ങളും ട്രംപ്​ സന്ദർശിക്കുന്നുണ്ട്​. 2017 ജനുവരിൽ ട്രംപ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ ഫോണിൽ വിളിച്ച്​ മേഖലയിലെ കാര്യങ്ങൾ ചർച്ച ചെയ്​തിരുന്നു. മിഡിലീസ്​റ്റിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിൽനിന്ന്​ ​െഎ.എസിനെ തുരത്തുന്നതിനും യു.എസ്​ പ്രസിഡൻറ്​ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

Tags:    
News Summary - uae event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.