ഷാർജ: സ്വന്തം കാര്യം മാറ്റി വെച്ച് യു.എ.ഇയിലെ മലയാളികളായ ജീവകാരുണ്യ പ്രവർത്തകർ നട ത്തുന്ന പരോപകാരങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസ ിഡണ്ട് ഇ.പി.ജോൺസൻ പറഞ്ഞു.ദർശന സാംസ്കാരിക വേദി സംഘടിച്ച ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദർശന പ്രസിഡണ്ട് സി.പി.ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ ആക്ടിങ് ട്രഷറർ ഷാജി ജോൺ, ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി, ഷിബു ജോൺ, സലാം പാപ്പിനിശ്ശേരി, ആരിഫ് പടിഞ്ഞറങ്ങാടി, വീണ ഉല്ലാസ്, കെ.ടി.പി.ഇബ്രാഹിം, യു.എ.ഇ.എക്സ്ചേഞ്ച് പ്രതിനിധികളായ രഞ്ജിത്ത്, ഫയാസ്, മുസ്തഫ കുറ്റിക്കോൽ എന്നിവർ ആശംസ നേർന്നു.
ജീവകാരുണ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, നാസർ നന്തി, ഈസാ അനീസ്,സിറാജുദ്ദീൻ ഷമീം, ഫൈസൽ കെ.മുഹമ്മദ്, ഷിജി അന്ന ജോസഫ്, ബുനയിസ് കാസിം,, ബഷീർ ആലത്ത്, അലി മുഹമ്മദ്, അജിത്ത്, കമറുദ്ദീൻ ദാദൂദ്, അബ്ദുൽ അസീസ് ദീവ, നിസാർ പട്ടാമ്പി, മുഹമ്മദ് അൽ ഫനാസ്, കരീം വലപ്പാട്, മുഹ്സിൻ കോഴിക്കോട് എന്നിവരെയും, കലാരംഗത്തെ പുഷ്പവല്ലി , ആനന്ദബായി, വീണ ഉല്ലാസ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ഇ.ടി.പ്രകാശൻ ഇവരെ പരിചയപ്പെടുത്തി. 27 വർഷം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് പോകുന്ന ദർശന സെക്രട്ടറി എം.പി.അലോഷ്യസിന് യാത്രയപ്പ് നൽകി. ശൈഖ് സായിദ് ഇയറിനോടൊനുബന്ധിച്ച് ദർശന നടത്തിയ കലാവിരുന്നിൽ വിജയിയായ മാസ്റ്റർ മുബീൻ മുഹമ്മദലിക്ക് സമ്മാനം നൽകി.60 ഓളം കലാകാരികളെ അണിനിരത്തി ചിലങ്ക സംഘടിപ്പിച്ച കലാവിരുന്നും ഉണ്ടായിരുന്നു.ദർശന ജനറൽ സെക്രട്ടറി രതിഷ് ഇരട്ടപ്പുഴ സ്വാഗതവും, ട്രഷറർ ടി.പി.അശ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.