ദുബൈ: വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളെ സമീപിക്കണമെന്ന് അധികൃതർ. അനധികൃത തൊഴിൽ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമൂഹ മാധ്യമ പേജുകൾ അവഗണിക്കണമെന്നും മന്ത്രാലയം സ്വദേശികളോടും താമസക്കാരോടും അഭ്യർഥിച്ചു.
റമദാൻ മാസത്തിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നവരെ ആകർഷിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ വിശ്വസനീയമല്ലാത്ത പേജുകളും അക്കൗണ്ടുകളും ശ്രമിക്കുന്നുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. അംഗീകൃതമല്ലാത്ത ഏജൻസികൾ വഴി ജോലിക്കാരെ നിയമിക്കുന്നവർ നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും സാമൂഹികവും ആരോഗ്യപരവുമായ അപകടസാധ്യതകളുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. നിർദേശിച്ചിരിക്കുന്നത്. 600590000 എന്ന നമ്പറിൽ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ഏജൻസികൾ ഔദ്യോഗികമാണോ എന്ന് പരിശോധിക്കാൻ അവസരമുണ്ട്. രാജ്യത്തുടനീളം മന്ത്രാലയം അംഗീകരിച്ച 80 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.