ഷാർജയിൽ കാറിൽ യുവതിക്ക് സുഖപ്രസവം

ഷാർജ: പ്രസവവേദനയാൽ പുളഞ്ഞ ഭാര്യയുമായി ഷാർജയിലെ അൽ സഹറ ആശുപത്രിയിലേക്ക് കാർ ഓടിക്കുകയായിരുന്നു ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ്​. 
ആശുപത്രി വരെ എത്തുമോ എന്ന്​ സംശയം തോന്നിയതോടെ വഴിയരികിൽ കാർ നിർത്തി.

ഡോക്​ടർ എത്തുന്നതിന്​ മുമ്പുതന്നെ പ്രസവവും കഴിഞ്ഞു. ഷാർജയിലാണ്​ സംഭവം. ഡോക്ടർ നൽകിയ നിർദേശങ്ങൾ പാലിച്ചുകൊണ്ട് മുഹമ്മദ് തന്നെയാണ്​ പ്രസവ ശുശ്രൂഷ നടത്തിയത്​. ഇതിനുശേഷം കാർ നേരെ ആശുപത്രിയിലേക്ക്​ വിട്ടു. ആശുപത്രിക്ക് മുന്നിൽതന്നെ കാത്തുനിന്നിരുന്നു ഡോ. മോന സക്കറിയയും സംഘവും വേണ്ട ചികിത്സസഹായം ക്രമീകരിച്ചു.

Tags:    
News Summary - uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.