ദുബൈ: താലിബാൻ ഭരണം പിടിച്ചതോടെ രാജ്യം വിട്ട അഫ്ഗാൻ പൗരന്മാർക്ക് തണലൊരുക്കി യു.എ.ഇ. 8500 വിദേശികളും 30,000ത്തോളം അഫ്ഗാൻ പൗരന്മാരും ഉൾപ്പെടെ 39,827 പേർക്കാണ് യു.എ.ഇ അഭയമൊരുക്കിയത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശപ്രകാരമാണ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്. യു.എ.ഇയുടെ വിമാനങ്ങളിലും സൈനിക വിമാനങ്ങളിലുമായിരുന്നു ഇവരെ എത്തിച്ചത്. കുട്ടികൾക്കും സ്ത്രീകൾക്കുമാണ് കൂടുതൽ പരിഗണന നൽകിയതെന്നും ദുരിതകാലത്ത് അഫ്ഗാനിസ്താനോെടാപ്പം നിലനിൽക്കുമെന്നും മുൻ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു.
മാനുഷിക പരിഗണന നൽകിയാണ് ഇവരെ എത്തിച്ചത്. ഇവരിൽ ചികിത്സ ആവശ്യമുള്ളവർക്ക് ചികിത്സ നൽകുന്നുണ്ട്. കോവിഡ് ബാധിതരെ പ്രത്യേക മുറികളിലേക്ക് മാറ്റി. കൈയും കാലും ഒടിഞ്ഞവർക്ക് ചികിത്സ നൽകുന്നുണ്ട്. അബൂദബി ഹ്യൂമാനിറ്റേറിയൻ സിറ്റിയിലാണ് കൂടുതൽ പേരെയും താമസിപ്പിച്ചിരിക്കുന്നത്. അഫ്ഗാൻ പൗരൻമാർക്ക് ദീർഘകാലത്തേക്ക് ഇവിടെ തങ്ങാനുള്ള അനുമതിയും താമസവും യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ട്.
യു.എസ്, യു.കെ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള 8500 പേരെ നേരത്തേ ഇവിടെ എത്തിച്ചിരുന്നു. ഇവർ വൈകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങും. 30 ശതമാനവും കുട്ടികളാണ്. 30 ശതമാനം പുരുഷൻമാരും ബാക്കി സ്ത്രീകളും ഉൾ െപ്പടുന്നു. ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണം, താമസം, ആരോഗ്യപരിരക്ഷ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗർഭിണികൾക്കും ചികിത്സ ആവശ്യമുള്ളവർക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്. രണ്ടു പതിറ്റാണ്ടായി അഫ്ഗാനിസ്താനിലേക്ക് നിരവധി സഹായങ്ങളാണ് യു.എ.ഇ എത്തിക്കുന്നത്. റെഡ് ക്രസൻറിെൻറ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചും മറ്റു സഹായങ്ങൾ ചെയ്തും ദുരിതമേഖലയിൽ യു.എ.ഇ കൈത്താങ്ങായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.