ഇറാൻ പ്രസിഡൻറിനെ യു.എ.ഇ ഭരണാധികാരികൾ അഭിനന്ദിച്ചു

അബൂദബി: ഇറാൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റെയ്​സിക്ക് യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്‌യാൻ അഭിനന്ദന സന്ദേശമയച്ചു.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്‌യാൻ എന്നിവരും ഇബ്രാഹിം റെയ്​സിക്ക് അഭിനന്ദനങ്ങൾ അറിയിച്ച്​ സന്ദേശമയച്ചു.

Tags:    
News Summary - UAE officials congratulate Iranian President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.