അബൂദബി: യു.എ.ഇ കായിക താരം അബ്ദുല്ലാ ഹയായീ (36) പരിശീലനം നടത്തുന്നതിനിടെ ഇരുമ്പ് കമ്പി തലയിൽ വീണ് മരിച്ചു. ലണ്ടനിൽ ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഡിസ്കസ് ത്രോ മത്സരത്തിനായി പരിശീലിച്ചു വന്ന അദ്ദേഹത്തിന്റെ തലയിലേക്ക് വലക്കൂടിന്റെ ലോഹക്കമ്പികൾ മറിഞ്ഞു വീഴുകയായിരുന്നുവെന്ന് യു.എ.ഇ ദേശീയ പാരാലിമ്പിക് കമ്മിറ്റി ഉപാധ്യക്ഷൻ മാജിദ് റഷീദ് അറിയിച്ചു.
കഴിഞ്ഞ വർഷം റിയോയിൽ നടന്ന പാരാലിമ്പിക്സിൽ ജാവലിനിലും ഷോട്ട്പുട്ടിലും യു.എ.ഇയെ പ്രതിനിധീകരിച്ച ഇദ്ദേഹം വെള്ളിയാഴ്ച ലണ്ടൻ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ലോക കായികമേളക്കായി ന്യൂഹാം ലിഷർ സെൻററിലാണ് തയ്യാറെടുപ്പ് നടത്തി വന്നത്. ചൊവ്വാഴ്ച ൈവകീട്ട് അഞ്ചു മണിയോടെയാണ് ദുരന്തമുണ്ടായത്. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായി ലണ്ടൻ മെട്രോപൊളീറ്റൻ പൊലീസ് വ്യക്തമാക്കി. കോച്ചും സഹതാരങ്ങളും മറ്റു രാജ്യങ്ങളുടെ താരങ്ങളും തൊട്ടപ്പുറത്ത് നോക്കി നിൽക്കെയാണ് അപകടമുണ്ടായത്.
നടുക്കുന്ന ദുരന്തമാണ് സംഭവിച്ചതെന്ന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി അധ്യക്ഷൻ സർ ഫിലിപ്പ് ക്രാവൻ പറഞ്ഞു. ഹയായീയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ മൗനമാചരിച്ചാണ് നാളെ മേള ആരംഭിക്കുകയെന്ന് ലണ്ടൻ ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കോ ചെയർ എഡ്വാർണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.