അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇസ്രായേൽ പ്രസിഡന്റ് ഐസാക്ക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടക്കുന്ന 'സ്പേസ് ഡിബേറ്റി'ൽ പങ്കെടുക്കാനായി കഴിഞ്ഞദിവസമാണ് ഹെർസോഗ് യു.എ.ഇയിലെത്തിയത്. അബൂദബിയിലെ അൽ ശാതി പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇയും ഇസ്രായേലും തമ്മിലെ വിവിധ സഹകരണത്തെ കുറിച്ചും പ്രദേശത്ത് പുരോഗതിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള താൽപര്യത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ചചെയ്തു. പരസ്പരം ആശങ്കയുള്ള വിവിധ വിഷയങ്ങളും ഇരുവരുടെയും ചർച്ചയിൽ വന്നു.
ബഹിരാകാശരംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുവരും ധാരണയിലെത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗിന്റെ കൂടെ ഭാര്യ പ്രഥമ വനിത മൈക്ക്ൽ ഹെർസോഗും എത്തിയിട്ടുണ്ട്. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ മറ്റു ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.