ദുബൈ: അയൽ രാജ്യമായ ഛാദിൽ അഭയാർഥികളായി കഴിയുന്ന സുഡാനികൾക്കുവേണ്ടി പ്രദേശത്തെ സ്കൂളുകൾ യു.എ.ഇ നവീകരിക്കുന്നു. സുഡാനിൽ ആഭ്യന്തര സംഘർഷം ആരംഭിച്ചശേഷം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.
ഛാദിലെ അംജറാസിലെ ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ, പ്രൈമറി സ്കൂൾ എന്നിവയാണ് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നവീകരിക്കുന്നത്.
സ്കൂളുകൾ സന്ദർശിച്ച് യു.എ.ഇ സംഘം സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നവീകരണം ആവശ്യമാണെന്ന് തീരുമാനിച്ചത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്റ്, സയിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്.
അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പു തന്നെ നവീകരണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.