അബൂദബി: സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ ഉൾപ്പെടെ ആയിരക്കണക്കിന് അഫ്ഗാൻ കുടുംബങ്ങൾക്കായി യു.എ.ഇ സഹായം അയച്ചു. അടിയന്തര വൈദ്യ-ഭക്ഷണ സഹായ വസ്തുക്കളാണ് വിമാനത്തിൽ അയച്ചത്.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ മാനവികത, സഹിഷ്ണുത, സേവനം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇ ഭരണാധികാരികളുടെ നയത്തിെൻറ ഭാഗമായാണ് സഹായം നൽകിയത്.ഇതിൽ മാത്രം പരിമിതപ്പെടുന്നതല്ല യു.എ.ഇ സഹായം. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണം ആയിരക്കണക്കിന് അഫ്ഗാൻ കുടുംബങ്ങൾക്കാണ് അബൂദബിയിലെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ ആതിഥ്യം നൽകിയത്.
അവർക്ക് താൽക്കാലിക പരിചരണത്തോടൊപ്പം മരുന്നും ഭക്ഷണവും ചികിത്സയും നൽകുന്നു. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിൻ സായിദ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ നേരിട്ടെത്തി ആശയവിനിമയം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.