ഗസ്സ: വെടിനിർത്തലിന്​ ശ്രമം തുടർന്ന്​ യു.എ.ഇ

ദു​ബൈ: ഗ​സ്സ യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച്​ മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ന്​ ഇ​ട​പെ​ട​ൽ തു​ട​ർ​ന്ന്​ യു.​എ.​ഇ. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന പോ​ളി​സി കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്ക​വേ മ​ന്ത്രി നൂ​റ അ​ൽ ക​അ​ബി​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു​ദ്ധം മേ​ഖ​ല​യി​ൽ വ്യാ​പി​ക്കു​ന്ന​ത്​ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന​ത്​ തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട്​ വെ​ടി​നി​ർ​ത്ത​ലി​ന്​ ഇ​ട​പെ​ട​ൽ തു​ട​രു​ക​യാ​ണ്.

ഭീ​ക​ര സം​ഘ​ട​ന​ക​ൾ സാ​ഹ​ച​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ു​ക​യും അ​ക്ര​മം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. എ​ത്ര​യും വേ​ഗം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച്​ സി​വി​ലി​യ​ൻ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്​ -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നി​ടെ പ​ശ്​​ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും സം​സാ​രി​ച്ചു. മോ​ദി എ​ക്സി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഭീ​ക​ര​ത, സു​ര​ക്ഷ സാ​ഹ​ച​ര്യം വ​ഷ​ളാ​കു​ന്ന​ത്, സി​വി​ലി​യ​ൻ കൂ​ട്ട​ക്കു​രു​തി എ​ന്നി​വ സം​ബ​ന്ധി​ച്ച്​ പ​ര​സ്പ​രം ആ​ശ​ങ്ക പ​ങ്കു​വെ​ച്ച​താ​യും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ അ​തി​വേ​ഗ പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മി​ക്കു​ന്ന​തി​ന്​ ധാ​ര​ണ​യാ​യ​താ​യും പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - UAE trying to cease-fire in gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT