ദുബൈ: പുതിയ വിസകൾ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ച യു.എ.ഇ രാജ്യത്തിന് പുറത്തുള്ള ആളുകളുടെ വിസ ിറ്റ് വിസകളും റദ്ദാക്കുന്നു. സാധുവായ വിസിറ്റ് വിസ ഉള്ളവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാനാവും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇന്ന് വൈകീട്ട് മുതൽ അത്തരം വിസകളും അസാധുവായാണ് ഇമിഗ്രേഷൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ആകയാൽ റെസിഡൻറ് വിസ ഇല്ലാത്തവർ രാജ്യത്തിന് പുറത്തു നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നത് നിർത്തിവെക്കലാണ് അഭികാമ്യമെന്ന് അറിയുന്നു. രാജ്യത്തിന് പുറത്തുള്ള പൗരൻമാരോട് അടിയന്തിരമായി തിരിച്ചു വരാൻ യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.