ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനം ഈ മാസം 30 മുതൽ 75 ദിവസം നീളുന്ന വിവിധ കലാ-കായിക പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.
30ന് കായിക വിഭാഗത്തിന്റെയും ചാരിറ്റി വിങ്ങിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഷട്ടിൽ ബാഡ്മിന്റൺ ക്ലബ് ചാമ്പ്യൻഷിപ്, ബി.എൽ.എസ്, ഫസ്റ്റ്എയ്ഡ് പരിശീലനം, വെയ്റ്റ് ലോസ് മത്സരങ്ങൾ എന്നിവയോടെ പരിപാടികൾക്ക് തുടക്കംകുറിക്കുമെന്ന് പ്രസിഡന്റ് സജാദ് നാട്ടിക അറിയിച്ചു.
കല, വനിത, സാഹിത്യ, ശിശു-യുവജന വിഭാഗങ്ങളുടെയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും ക്ഷേമ നിധിയടക്കമുള്ള വിവിധ പദ്ധതികളുടെ ബോധവത്കരണ ക്ലാസുകളും അരങ്ങേറും. ആഗസ്റ്റ് 14ന് രാത്രി കലാ പരിപാടികളും മെഹ്ഫിൽ സന്ധ്യയും 75 കിലോ കേക്ക് കട്ടിങ്ങും നടക്കും. 15ന് രാവിലെ 7.30ന് പതാക ഉയർത്തൽ ചടങ്ങിൽ കോൺസുലേറ്റ് പ്രതിനിധികൾ സംബന്ധിക്കും. ഒക്ടോബർ 15ന് മെഗാ മ്യൂസിക്കൽ നൈറ്റോടെ ആഘോഷ പരിപാടികൾ സമാപിക്കും.
പരിപാടികളുടെ വിജയത്തിന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷനൂജ് നമ്പ്യാർ കൺവീനറായി വിവിധ കോഓഡിനേറ്റർമാരെ ഉൾപ്പെടുത്തി ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.