ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സംരംഭമായ യൂനിയൻ കോപ്പ് കോവിഡ് അനുബന്ധമായ മാന്ദ്യങ്ങളെ മറികടക്കാൻ 31 മില്യൻ നീക്കിവെച്ചു. ഉൽപ്പന്നങ്ങൾ സപ്ലൈ ചെയ്യുന്നവർക്കായി 15 ദശലക്ഷത്തോളം ചെലവിടും. സാമ്പത്തിക രംഗത്തിന് ഉണർവ് പകരാൻ രാജ്യത്തിെൻറ ഭരണാധികാരികൾ മുന്നോട്ടുവെച്ച ദർശനങ്ങൾക്കനുസൃതമായാണ് ഇത്തരം പദ്ധതികളെന്ന് യൂനിയൻ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി വ്യക്തമാക്കി.
ദേശീയ സമ്പദ്വ്യവസ്ഥക്ക് വളർച്ചയും വ്യാവസായിക തുടർച്ചയും ഉറപ്പാക്കാനും കോവിഡ് പ്രതിസന്ധി മൂലം സംഭവിച്ച പരിക്കുകളിൽനിന്ന് മുക്തമാവാനും ഉതകുന്ന ശ്രമങ്ങളാണ് ഡയറ്കടർ ബോർഡിെൻറ നിർദേശാനുസരണം യൂനിയൻ കോപ്പ് നടപ്പാക്കി വരുന്നത്. നേരത്തെ പ്രതിരോധ സുരക്ഷാ പ്രവർത്തനങ്ങൾക്കായി 17 മില്യൻ ദിർഹം ചെലവിട്ടിരുന്നു.
നിലവിൽ വിതരണക്കാർ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ യൂനിയൻ കോപ്പ് ഒരു പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഒാരോ മേഖലയിലെയും ആവശ്യങ്ങൾ കണ്ടെത്തി അതിന് തക്കതായ പിന്തുണ ഒരുക്കും. ഭക്ഷ്യവസ്തുക്കളുടെ മികച്ച സംഭരണം യൂനിയൻ കോപ്പ് നടത്തുന്നുണ്ട്. അതുവഴി വിപണിയിൽ സ്ഥിരത, ലഭ്യത, ന്യായവില എന്നിവ ഉറപ്പുവരുത്തുവാനും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് സി.ഇ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.