ദുബൈ: യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭരണമൊഴിയുന്നതിന് തൊട്ടുമുമ്പ് ബിൽ പാസാക്കിയെടുത്തത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവ 23 ബില്യൺ ഡോളറിെൻറ ഇടപാടിലൂടെയാണ് യു.എ.ഇ സ്വന്തമാക്കുന്നത്.
ഇസ്രായേലുമായുള്ള സമാധാന കരാറിെൻറ പശ്ചാത്തലത്തിലും ഇറാെൻറ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ലോകത്തെ ഏറ്റവും ചെലവേറിയ യുദ്ധവിമാനങ്ങളിൽ ഒന്നാണ് എഫ് 35. ലോഖീദ് മാർട്ടിൻ കമ്പനി നിർമിച്ച വിമാനത്തിൽ അതിനൂതന ഡാറ്റ ശേഖരണ ഉപകരണങ്ങളും ഉന്നതനിലവാരമുള്ള സെൻസറുകളുമുണ്ട്.
വ്യോമാക്രമണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും ആകാശപോരാട്ടങ്ങൾക്കും ഉപകരിക്കും. 50 വിമാനങ്ങളാണ് യു.എ.ഇ വാങ്ങുന്നത്. അറബ് രാജ്യങ്ങൾക്ക് എഫ് 35 വിൽക്കുന്നതിനെ ഇസ്രായേൽ നേരത്തെ എതിർത്തിരുന്നു. എന്നാൽ, യു.എ.ഇയുമായി കരാർ ഒപ്പുവെച്ചശേഷം എഫ് 35 യു.എ.ഇക്ക് നൽകാൻ ഇസ്രായേൽ സമ്മതിക്കുകയായിരുന്നു. മധ്യപൂർവേദശത്ത് ഇസ്രായേലിന് മാത്രമാണ് എഫ് 35 വിമാനമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.