ഇ​ല്യാ​സ് ബ​ല്ല

യു.വി. മൊയ്തു ഹാജി അവാര്‍ഡ് ഇല്യാസ് ബല്ലക്ക്​

അ​ബൂ​ദ​ബി: മു​സ്‍ലിം ലീ​ഗ് നേ​താ​വാ​യി​രു​ന്ന യു.​വി. മൊ​യ്തു ഹാ​ജി​യു​ടെ പേ​രി​ല്‍ അ​ബൂ​ദ​ബി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ യു.​വി. മൊ​യ്തു ഹാ​ജി സ്മാ​ര​ക അ​വാ​ര്‍ഡി​ന് കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​ന്‍ കാ​ഞ്ഞ​ങ്ങാ​ട്ടെ ഇ​ല്യാ​സ് ബ​ല്ല അ​ര്‍ഹ​നാ​യി. കോ​വി​ഡ് കാ​ല​ത്തും അ​തി​നു​മു​മ്പും ശേ​ഷ​വും യു.​എ.​ഇ​യി​ല്‍ ന​ട​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ്. പി.​കെ. അ​ഹ​മ്മ​ദ്, അ​ബ്ദു​ൽ റ​ഹി​മാ​ന്‍ ഹാ​ജി, കെ.​കെ. സു​ബൈ​ര്‍, റി​യാ​സ് സി. ​ഇ​ട്ട​മ്മ​ല്‍, റാ​ഷി​ദ് എ​ട​ത്തോ​ട് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട ക​മ്മി​റ്റി​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ്​ കാ​ഞ്ഞ​ങ്ങാ​ട്ട്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കൈ​മാ​റും. ബ​ല്ലാ ക​ട​പ്പു​റ​ത്തെ റം​സാ​ന്‍ ഹാ​ജി​യു​ടെ​യും റു​ഖി​യ ഹ​ജ്ജു​മ്മ​യു​ടെ​യും മ​ക​നാ​ണ് ഇ​ല്യാ​സ്. റം​സീ​ന​യാ​ണ് ഭാ​ര്യ. മു​ഹ​മ്മ​ദ് ഇ​ഖ്‌​റം, ഫാ​ത്തി​മ​ത്ത് ജു​മൈ​ല, മു​ഹ​മ്മ​ദ് ബി​സ്ഹ​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Tags:    
News Summary - UV Moidu Haji Award to Ilyas Ballak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.