ദുബൈ: ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കുന്നതില്‍ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഇളവ് പ്രഖ്യാപിച്ചു. ഒന്നിലേറെ വാഹനമുള്ളവര്‍ക്കാണ് ഇളവ് ആശ്വാസമാവുക. ദുബൈയില്‍ ഒന്നിലേറെ വാഹനമുള്ളവര്‍ക്ക് ഏതെങ്കിലുമൊരു വാഹനത്തിെൻറ പേരിലുള്ള പിഴ മറ്റു വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് തടസമാവില്ല എന്നാണ് പുതിയ തീരുമാനം. നേരത്തെ എല്ലാ വാഹനങ്ങളുടെയും പിഴ അടച്ചാല്‍ മാത്രമേ ഉടമയുടെ പേരില്‍ പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും കഴിയുമായിരുന്നുള്ളു.
പിഴ കാരണം റജിസ്ട്രേഷന് കാലതാമസം വരുത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ആർ.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു. പിഴ കുന്നുകൂടി ഉടമകള്‍ മുങ്ങുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ തീരുമാനമനുസരിച്ച് അതത് വാഹനത്തിന്‍റെ പിഴ മാത്രം അടച്ച് രജിസ്ട്രേഷന്‍ പുതുക്കാം.
മറ്റു വാഹനങ്ങളുടെ പിഴ അടയ്ക്കാന്‍ അവയുടെ രജിസ്ട്രേഷന്‍ സമയം വരെ സമയം ലഭിക്കും. www.rta.ae എന്ന സൈറ്റ്, ആപ്പ്, ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ എന്നിവ വഴി നടപടി പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.