യു.എ.ഇ നൽകുന്നത് തുല്യതയില്ലാത്ത അവസരങ്ങളും ആനുകൂല്യങ്ങളുമാണ്. അത് ശരിയായി പ്രയോജനപ്പെടുത്താനുള്ള സന്നദ്ധതയാണ് ഇപ്പോൾ സംരംഭകർക്ക് ആവശ്യം. Rise up of future UAE എന്ന പ്രമേയത്തിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാറിെൻറ പശ്ചാത്തലത്തിൽ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സർവിസസ് സി.ഇ.ഒ ജമാദ് ഉസ്മാൻ പറയുന്നു
ഒരു ക്രൈസിസ് കാലഘട്ടത്തെ എങ്ങനെ നേരിടണമെന്നതിന് ലോകത്തിന് ഒരു പാഠപുസ്തകമാണ് യു.എ.ഇ ഇപ്പോൾ. ചികിത്സയും ഭക്ഷണവും ആവശ്യമുള്ള മനുഷ്യർക്ക് ഒരു വിവേചനവുമില്ലാതെ അവ നൽകിയതിനൊപ്പം വിപണി വീഴാതിരിക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നു യു.എ.ഇയുടെ ഭരണനായകർ. സംരംഭകർക്കും വ്യാപാരികൾക്കും ചെറുകിട-ഇടത്തരം വ്യവസായികൾക്കുമെല്ലാം എല്ലാവിധ പിന്തുണയുമൊരുക്കുന്ന ആശ്വാസ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിസിനസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫീസുകൾ ഗണ്യമായി കുറച്ചു, വാടക ഇളവു നൽകി, വായ്പയും സബ്സിഡിയും ഗ്രാൻറുകളും കൈയയച്ചു നൽകി-എല്ലാ അർഥത്തിലും ജനങ്ങളുടെ ആത്മവിശ്വാസം തകരാതെ കാത്തുസൂക്ഷിക്കാൻ ഭരണകൂടത്തിന് സാധിച്ചു. ഇൗ നടപടികൾക്ക് വിപണിയിൽ പ്രത്യക്ഷമായ പ്രതിഫലനങ്ങളുമുണ്ടായി.
ലോക്ഡൗൺ കാലത്ത് ഞങ്ങളുടെ കസ്റ്റമർ സർവിസ് ഫോണുകൾക്ക് വിശ്രമമുണ്ടായിരുന്നില്ല. വിസ സംബന്ധമായ അന്വേഷണങ്ങളായിരുന്നു ആദ്യം. വിസകളുടെ കാലാവധി ദീർഘിപ്പിച്ചു ഉദാരനിലപാട് സ്വീകരിച്ചതോടെ പൊതുജനങ്ങളും സന്ദർശകരും സംരംഭകരും ഒരുപോലെ ആശ്വാസത്തിലായി. ലോക്ഡൗണിലെ രണ്ടു മാസത്തിനിടെ 80ഓളം പുതിയ ബിസിനസ് ലൈസൻസുകളാണ് ഞങ്ങൾ മുഖേന എടുത്തു നൽകിയത്. ഇ-കൊമേഴ്സ്, സുരക്ഷ,ശുചിത്വ മേഖല, ഡെലിവറി സർവിസുകൾ തുടങ്ങി നിരവധി വ്യവസായങ്ങളാണ് പുതുതായി തുടങ്ങാനൊരുങ്ങുന്നത്. ഏറ്റവും മികച്ച അവസരമാണ് സംരംഭകർക്ക് ഇവിടെയുള്ളത്. ശരിയായ അറിവു തേടുവാനും ശരിയായ തീരുമാനമെടുക്കാനും ശ്രമിക്കുന്നവർക്കെല്ലാം തിളങ്ങുന്ന വിജയവും ഇവിടെ ഉറപ്പാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.