ഷാർജ: സലീമിനെ ഓർമയില്ലേ, ഉമ്മ ആമിനയുടെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് പോകാൻ തയാറായി നിൽക്കുന്നതിനിടയിൽ ഭാര്യ ഹഫ്സയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്ന മാറഞ്ചേരി കോടഞ്ചേരി പള്ളിക്ക് സമീപം താമസിക്കുന്ന കുരുക്കൾപ്പറമ്പിൽ സലീമിനെ. ഭാര്യയുടെ ഖബറടക്കത്തിനുശേഷം രണ്ട് പിഞ്ചുമക്കളോടൊപ്പം ക്വാറൻറീനിൽ പോയ സലീമിെൻറ മിഴികൾ തോരുന്നതിനുമുമ്പ് പ്രിയപ്പെട്ട പിതാവ് കുരുക്കൾ പറമ്പിൽ അവ്വൂട്ടി (67) ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കാൽ നൂറ്റാണ്ടിലേറെ ഖത്തറിൽ പ്രവാസ ജീവിതം നയിച്ച അവ്വൂട്ടി അധികമായിട്ടില്ല നാട്ടിലെത്തിയിട്ട്. സലീമിെൻറ ഉമ്മ മൂന്നാഴ്ച മുമ്പാണ് മരിച്ചത്. മാതാവിെൻറ മരണവിവമറിഞ്ഞു തത്സമയം എത്താൻ കഴിഞ്ഞില്ല സലീമിന്.
കുറച്ചു ദിവസങ്ങൾക്കുശേഷം സലീമും കുടുംബവും നാട്ടിലേക്ക് പുറപ്പെടേണ്ട ദിവസം ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയാണ് സലീം. അവ്വൂട്ടിയുടെ മറ്റ് മക്കൾ: സജീം, സബ്ന, സൽമ. മരുമക്കൾ: മുഹമ്മദലി (റാക്), ഫാറൂഖ് പാലപ്പെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.