ദുബൈ: ആതുരസേവന രംഗത്ത് മികച്ച സംഭാവനകളർപ്പിക്കുന്നവരെ ലോക ആരോഗ്യദിനത്തിൽ ആദരിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ആരോഗ്യപ്രവർത്തകർ നൽകുന്ന സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററിൽ വിഡിയോയും പോസ്റ്റ് ചെയ്തു. 'നന്ദി, നമ്മുടെ പോരാളികൾക്ക് നന്ദി, നമ്മുടെ പ്രതിരോധ സേനയാണവർ... നന്ദി, നിങ്ങളാണ് രാജ്യത്തിെൻറ സുരക്ഷിതത്വവും ആരോഗ്യവും' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ആേരാഗ്യപ്രവർത്തകരുടെ സമർപ്പണവും ത്യാഗവും പ്രതിഫലിപ്പിക്കുന്ന വിഡിയോയാണ് ശൈഖ് മുഹമ്മദ് പങ്കുവെച്ചത്.അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ട്വിറ്ററിൽ ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ചു.ആരോഗ്യവകുപ്പിലെ ഒാരോ തൊഴിലാളിക്കും നന്ദിയുണ്ടെന്നും അവരുടെ സേവനത്തെ ഒരാൾക്കും മറക്കാനാവില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.