ലോകാരോഗ്യ ദിനം നാളെ​;  23 സ്​ഥലങ്ങളിൽ ഇന്ന്​ സൗജന്യ പരിശോധന

അബൂദബി: ഏപ്രിൽ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി യു.എ.ഇയിലെ 23 സ്ഥലങ്ങളിൽ വ്യാഴാഴ്ച സൗജന്യ പരിശോധനക്ക് സൗകര്യം. ലോകാരോഗ്യ സംഘടനയുടെ മിഡിലീസ്റ്റ് മെഡി ക്ലിനിക്കാണ് പരിശോധന സംഘടിപ്പിക്കുന്നത്. രക്തപരിശോധന, പ്രമേഹ പരിശോധന, രക്തസമ്മദർദ പരിശോധന, കൊഴുപ്പ് പരിശോധന, ബോഡി മാസ് ഇൻഡകസ് പരിശോധന എന്നിവ സൗജന്യമായി നടത്താം.
മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ പരിശോധനക്കെത്താം. ദുബൈയിൽ എട്ടിടങ്ങളിലും അബൂദബിയിൽ ആറിടങ്ങളിലും അൽെഎനിൽ ഏഴിടങ്ങളിലും ദഫ്റ മേഖലയിൽ രണ്ടിടങ്ങളിലുമാണ് പരിശോധനക്ക് സൗകര്യമുണ്ടാവുക. പരിശോധന ലഭിക്കുന്ന സ്ഥലം, സമയം എന്ന ക്രമത്തിൽ: 
ദുബൈ
ദുബൈ മാൾ, ഫാഷൻ പാർക്കിങ്, ഏഴാം നില- രാവിലെ എട്ട് മുതൽ ഉച്ചക്ക് മൂന്ന് വരെ.
ഇബ്നു ബതൂത മാൾ, ചൈന കോർട്ട് -രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ.
അപ് ടൗൺ മിർദിഫ്, ഗാർഡൻ ഗലേറിയ -ഉച്ചക്ക് 12 മുതൽ വൈകുന്നേരം ആറ് വരെ
അൽ ബുസ്താൻ സ​െൻറർ ആൻഡ് റെസിഡൻസ് -ഉച്ചക്ക് 12 മുതൽ വൈകുന്നേരം ആറ് വരെ
സ്പിന്നിസ് മോേട്ടാർ സിറ്റി - രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് മൂന്ന് വരെ
നോളജ് വില്ലേജ്, മെഡി ക്ലിനിക് അൽ സുഫൂഹ് -രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ.
മെഡിക്ലിനിക് വെൽകെയർ ആശുപത്രി -രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ.
മെഡിക്ലിനിക് സിറ്റി ആശുപത്രി -രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ.
അബൂദബി
നാഷൻ ഗലേറിയ മാൾ -വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെ
മെഡിക്ലിനിക് എയർപോർട്ട് റോഡ് ആശുപത്രി -രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ
അൽ നൂർ ആശുപത്രി സ്പെഷാലിറ്റി ക്ലിനിക് മുസഫ -രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ
അൽ നൂർ ആശുപത്രി ഫാമിലി കെയർ സ​െൻറർ, ബനിയാസ് -രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ
അൽ നൂർ ആശുപത്രി ഫാമിലി കെയർ സ​െൻറർ, അൽ ബതീൻ -രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ
അൽ നൂർ ആശുപത്രി ഫാമിലി കെയർ സ​െൻറർ, അൽ മമോറ -രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെ
അൽെഎൻ
അൽ ഹിലി മാൾ -ഉച്ചക്ക് 12 മുതൽ വൈകുന്നേരം നാല് വരെ
ബവാദി മാൾ -വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെ
മെഡിക്ലിനിക് അൽെഎൻ ആശുപത്രി -രാവിലെ പത്ത് മുതൽ ഉച്ചക്ക് മൂന്ന് വരെ
ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലെ അൽെഎൻ സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ് -വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ
മെഡിക്ലിനിക് അൽ ജൗഹറ ആശുപത്രി -രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ
അൽ നൂർ ആശുപത്രി ക്ലിനിക്, അൽ യാഹർ -രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ
മെഡിക്ലിനിക് സഖേർ -രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ
ദഫ്റ മേഖല
അൽ നൂർ ആശുപത്രി ഫാമിലി കെയർ സ​െൻറർ, ഗയാതി -രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ
അൽ നൂർ ആശുപത്രി ക്ലിനിക്, മദീന സായിദ്  -രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ

Tags:    
News Summary - world health day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.