ഷാർജ: തനിക്കുമുന്നിലുള്ള മനുഷ്യത്വവിരുദ്ധതയെ ചോദ്യംചെയ്യുന്ന എഴുത്തുകളാണ് സമൂഹത്തിന് ആവശ്യമെന്ന് സാംസ്കാരിക പ്രവർത്തകൻ എ.ടി. ഷാജഹാൻ പറഞ്ഞു. ജനത കൾചറൽ സെന്റർ നടത്തിയ ഇ.കെ. ദിനേശന്റെ ഇന്ത്യ@75 ഗാന്ധിജി, അംബേദ്കർ, ലോഹ്യ എന്ന പുസ്തകത്തെ മുൻനിർത്തി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ടെന്നിസൻ ചേന്നപ്പിള്ളി സ്വാഗതം പറഞ്ഞു. ടി.ജെ. ബാബു അധ്യക്ഷത വഹിച്ചു. പുസ്തകത്തിൽ അവതരിപ്പിച്ച ഗാന്ധിജി, അംബേദ്കർ, ലോഹ്യ എന്നിവരുടെ ആശയങ്ങൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ബദൽ രാഷ്ട്രീയത്തിന്റെ സൂചകങ്ങളാണെന്ന് സംവാദത്തിൽ പങ്കെടുത്ത അൻവർ നഹ, ഉഷ ഷിനോജ്, അനിൽ ശിവ, അബുലൈസ് എടപ്പാൾ, പ്രജീഷ് ബാലുശ്ശേരി, അസി, സി.പി. അനിൽകുമാർ, നവാസ് പുത്തൻപള്ളി, ബഷീർ മുളിവയൽ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ഇ.കെ. ദിനേശൻ മറുപടി പറഞ്ഞു. സുനിൽ പാറേമ്മൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.