ഷാർജ: ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 24കാരനായ പാകിസ്താൻ യുവാവ് മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി അൽ മംസാർ ബീച്ചിൽ നീന്താൻ ഇറങ്ങിയപ്പോഴാണ് സംഭവം. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ തീരസുരക്ഷ പ്രവർത്തകർ പൊതുജനങ്ങളുടെ സഹകരണത്തോടെ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ സംഘം നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നിയുക്ത പ്രദേശങ്ങളിൽ മാത്രം നീന്തൽ പരിശീലിക്കണമെന്ന് ഷാർജ പൊലീസും ഷാർജ സിവിൽ ഡിഫൻസും നിർദേശം നൽകി. കടലാക്രമണമുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക, നിരോധിത സമയങ്ങളിൽ രാത്രി നീന്തൽ ഒഴിവാക്കുക. ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കുക എന്നിവ അവർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.