ദുബൈ: കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി. ദ സെൻട്രൽ സ്കൂൾ ദുബൈ (ടി.സി.എസ്) അഡ്മിൻ മാനേജറായ കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ്മൂദാണ് (42) തിങ്കളാഴ്ച രാവിലെ മരിച്ചത്.
പ്രഭാതനമസ്കാരത്തിന് പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ദുബൈ സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലെ മലയാളികളുടെ നേതൃത്വത്തിലെ വിവിധ സാമൂഹിക കൂട്ടായ്മകളിൽ സജീവമായിരുന്നു.
ടി.കെ.എം കോളേജ് അധ്യപകരായിരുന്ന പ്രൊഫ. മഹ്മൂദ്-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ ഖൻസ ഖാനും രണ്ട് മക്കളും ദുബൈയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ ഖൂസിൽ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.