അബൂദബി: അന്താരാഷ്ട്ര സമ്മിശ്ര ആയോധന കല ഫെഡറേഷന്റെ (ഐ.എം.എം.എ.എഫ്) യുവജന ചാമ്പ്യൻഷിപ് ആഗസ്റ്റ് ആറ് മുതൽ 10 വരെ അബൂദബിയിൽ നടക്കും.
45 രാജ്യങ്ങളിൽ നിന്നായി 850ഓളം പേർ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. അണ്ടർ 14, 16, 18 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. മുബാദല അറീനയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 50 സ്വദേശികളും പങ്കെടുക്കുന്നുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിലായുള്ള 45 സ്വതന്ത്ര സംഘടനകളുടെ കീഴിലായാണ് 850 കായിക താരങ്ങൾ മത്സരത്തിനെത്തുന്നതെന്നും ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയൊരു മത്സരം സംഘടിപ്പിക്കുന്നതെന്നും ഫെഡറേഷൻ പ്രസിഡന്റ് കെറിത് ബ്രൗൺ പറഞ്ഞു.
ഓരോ വർഷവും തങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണെന്നും അബൂദബിയിൽ ഇതിനായി അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഇത്തവണ പങ്കെടുക്കുന്ന മത്സരാർഥികളുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടായതായി യു.എ.ഇ മിക്സഡ് മാർഷ്യൽ ആർട്സ് കമ്മിറ്റി പ്രതിനിധി മുഹമ്മദ് ജാസിം അൽ ഹുസാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.