മുഖം മനസ്സി​െൻറ കണ്ണാടി

ശാരീരികാസ്യസ്ഥ്യങ്ങൾ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ മറ്റു രോഗങ്ങൾക്കുള്ള ചികിത്സയും എളുപ്പമാണ്. മുഖം മനസ്സിെൻറ കണ്ണാടിയെന്നുപറയുന്നത് ഒരർഥത്തിൽ ശരിയാകുന്നത് ഒരാളുടെ മുഖത്തുനോക്കിയാൽ സന്തോഷമില്ലായ്മയും ജീവിതാസ്വാദനശേഷി കുറയുന്നതും ഉന്മേഷക്കുറവുമെല്ലാം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ്. ജീവിതത്തോടുതോന്നുന്ന മടുപ്പാണ് വിഷാദരോഗത്തിെൻറ പാരമ്യം.

ആത്മഹത്യ മാത്രം പരിഹാരമാകുന്ന ഒരു ചിന്താഘട്ടം. അവനവനെക്കുറിച്ചുള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ്, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ഭാവിയെപ്പറ്റി പ്രതീക്ഷകുറയൽ, ഉറക്കക്കുറവ്, ഉറങ്ങാൻ കിടന്നാൽ  അർധരാത്രി തന്നെ എഴുന്നേൽക്കൽ, ശ്രദ്ധയില്ലായ്മ, ജോലി ഭാരമായി തോന്നൽ, േജാലിയിലുള്ള കുറ്റബോധം, സ്വയം മോശമാണെന്ന തോന്നൽ, കുടുംബത്തിലും കൂട്ടുകാര്‍ക്കുമിടയിൽ ഒറ്റപ്പെടല്‍, പുറംലോകത്തുനിന്നും ഉള്‍വലിയാനുള്ള പ്രവണത, ലൈംഗിക താല്‍പര്യക്കുറവ്, സമൂഹം തന്നെ കുറ്റക്കാരനായി കരുതുന്നു എെന്നാക്കെയുള്ള സ്ട്രെസുകൾ വിഷാദരോഗം പിടിെപടാൻ കാരണമാകുന്നു. 

രോഗം ബാധിച്ചാല്‍ തുടക്കത്തിൽ തന്നെ ഒട്ടുമിക്കവര്‍ക്കും അത് രോഗമാണെന്ന് മനസ്സിലാകുന്നില്ലെന്നുള്ളതാണ് വിഷാദരോഗത്തിെൻറ ഒരു സങ്കീർണത. വയോധികരിലെ വിഷാദരോഗം പിക്കപ് ചെയ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയൊരു പോരായ്മ. രോഗലക്ഷണങ്ങളെ വാർധക്യസഹജമായ അസ്വസ്ഥതകളായാണ് കുടുംബാംഗങ്ങളും സമൂഹവും തെറ്റിദ്ധരിക്കുന്നത്. ആത്മഹത്യചെയ്യുന്ന വിഷാദരോഗികളിൽ കൂടുതലും വയോധികരാണ്. രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാലും ചികിത്സക്ക് മടികാണിക്കുന്നത് വിദ്യാസമ്പന്നരിൽ പോലും പ്രകടമാണ്.

ഇൗ രോഗത്തോടുള്ള അസ്പൃശ്യത മാറേണ്ടതുണ്ട്. പൊതുജനാരോഗ്യ അജണ്ടയായും മുൻഗണനാവിഷയമായും വിഷാദരോഗത്തെ കാണാത്തിടത്തോളം ഇതിനൊരു മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. മറ്റുള്ളവർ അറിഞ്ഞാൽ സമൂഹം തന്നെ മനോരോഗിയെന്ന്  മുദ്രകുത്തപ്പെടുമെന്ന ഭീതിയിൽ  ചികിത്സിതേടാതെ ഒളിച്ചോടുകയാണ് പലരും. സുഖപ്പെടുത്താവുന്ന അവസ്ഥയിൽനിന്നാണ് വർഷങ്ങളോളം ചികിത്സതേടേണ്ട സങ്കീർണാവസ്ഥയിലേക്ക് എത്തുന്നത്.

മെഡിക്കൽരോഗം തന്നെ
മെഡിക്കൽ രോഗങ്ങളുടെ കൂടെ വിഷാദരോഗവും പരിഗണിക്കപ്പെടാത്തതെന്തുകൊണ്ട് എന്ന ചോദ്യമുയരുന്നുണ്ട്. മറ്റു രോഗങ്ങൾക്കെതിരെയുള്ള ബോധവത്കരണ പരിപാടികളോ പബ്ലിക് ഹെൽത്ത് കാമ്പയിനുകളോ നടക്കുന്നില്ലെന്നതാണ് വിഷാദരോഗം ഇത്രയോറെ വർധിക്കുന്നതിന് കാരണം. തുറന്നുപറഞ്ഞാൽ അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. ചികിത്സക്ക് സഹായകമാകുന്ന നിരവധിസൗകര്യങ്ങൾ വീട്ടുപടിക്കലുണ്ട്.

മരുന്നുകളുടെ പാർശ്വഫലം കൊണ്ട് വിഷാദരോഗം വരുന്നുണ്ട്. എന്നാൽ, പാർശ്വഫലങ്ങളില്ലാത്ത മരുന്നുകൾ വിഷാദേരാഗത്തിനുണ്ട് എന്നതാണ് വസ്തുത. വിഷാദത്തിെൻറ കാഠിന്യമനുസരിച്ച് നോര്‍മല്‍ ഡിപ്രഷൻ, മൈല്‍ഡ് ഡിപ്രഷൻ, മോഡറേറ്റ് ഡിപ്രഷൻ,സിവ്യര്‍ ഡിപ്രഷന്‍ എന്നിങ്ങനെ കാണാം. മരുന്ന് ചികിത്സ, സൈക്കോ തെറപ്പി, തലച്ചോറിലേക്ക് നേരിയ വൈദ്യുതി കടത്തി വിടുന്ന ഷോക്ക് ചികിത്സ എന്നിവ ഇന്ന് പ്രചാരത്തിലുണ്ട്. വിദ്യാര്‍ഥികളില്‍ വിഷാദം പഠനത്തിലുള്ള താല്‍പര്യക്കുറവായാണ് തുടക്കത്തില്‍ കാണിക്കുക. പഠനം ഒരു ഭാരമായി തോന്നുക, പരീക്ഷേപ്പടി, ഭക്ഷണത്തിലും കളികളിലും താല്‍പര്യക്കുറവ് ഇവയെല്ലാം വിദ്യാര്‍ഥികളിലെ വിഷാദരോഗത്തിെൻറ ലക്ഷണങ്ങളാണ്. ഹൃദ്രോഗികളിൽ വിഷാദരോഗം കൂടുതലാണ്. 25ശതമാനം മുതൽ 30 ശതമാനം വരെ കണ്ടുവരുന്നുണ്ട്.  ‘ഹൃദ്രോഗ സംരക്ഷണത്തിന് വിഷാദരോഗമകറ്റൂ’ എന്നാണ് മുദ്രാവാക്യം.

വിഷാദരോഗത്തിെൻറ സ്ക്രീനിങ്  ഹൃദ്രോഗികളിലെ സ്ക്രീനിങ്  തന്നെയാണ് എന്നറിയുേമ്പാഴാണ് അവ തമ്മിലുള്ള ബന്ധം മനസ്സിലാകുക. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ശ്വാസകോശരോഗം,ഡിമൻഷ്യ, കാത്സ്യക്കുറവ്, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ വിഷാദ രോഗത്തിെൻറ ലക്ഷണങ്ങളാണ്. വിഷാദരോഗികളിൽ 50 ശതമാനത്തിനും ചികിത്സ എത്തുന്നില്ല. 25 ശതമാനത്തിന് യഥാർഥ ചികിത്സ കിട്ടുന്നുമില്ല എന്നതാണ് യാഥാർഥ്യം.

 

Tags:    
News Summary - face is the mirror of mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.