ന്യൂയോർക്: മൊബൈൽ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അമിേതാപയോഗം കൗമാരപ്രായക്കാർക്കിടയിൽ വിഷാദരോഗത്തിനും ആത്മഹത്യപ്രവണതക്കും കാരണമാകുന്നുവെന്ന് റിേപ്പാർട്ട്. യു.എസിലെ േഫ്ലാറിഡ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് സ്മാർട്ട്ഫോണുകളുടെ അമിേതാപയോഗം ആത്മഹത്യ പ്രവണതക്ക് കാരണമാകുെമന്ന് ചൂണ്ടിക്കാട്ടുന്നത്. അധികസമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ ആത്മഹത്യ പ്രവണത കൂടുതലാണ്.
കൗമാരക്കാരിലെ ഇത്തരം മാറ്റങ്ങളെക്കുറിച്ച് മാതാപിതാക്കൾ ജാഗ്രതപാലിക്കണമെന്നും ഗവേഷകനായ തോമസ് ജോയ്നർ പറഞ്ഞു. 2010 മുതൽ 13നും 18നും ഇടയിൽ പ്രായമുള്ളവരുടെ ആത്മഹത്യനിരക്ക് ക്രമാതീതമായി ഉയർന്നു.
പെൺകുട്ടികളാണ് കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. 2010-2015 കാലയളവിൽ കൗമാരക്കാരുടെ ആത്മഹത്യനിരക്ക് 31 ശതമാനം വർധിക്കുകയും ചെയ്തു. ദിവസത്തിൽ നാലുമുതൽ അഞ്ചുമണിക്കൂർ വരെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന 48 ശതമാനം കൗമാരക്കാരിൽ ആത്മഹത്യപ്രവണത ഉയർന്ന തോതിലാണെന്നാണ് കണ്ടെത്തൽ. ഇവർ ഏതുസമയത്തും ദുഃഖിതരായിരിക്കും. എന്നാൽ, സുഹൃത്തുക്കളുമായി സംസാരിക്കുന്നവരും മനസ്സിനിണങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നവരും സദാസമയവും ഉന്മേഷവാന്മാരായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.