‘തുറന്നു പറയൂ, വിഷാദമകറ്റൂ’ എന്ന ഇത്തവണത്തെ ലോകാരോഗ്യ ദിന സന്ദേശംതന്നെ വിഷാദരോഗത്തിെൻറ പ്രാധാന്യം വെളിപ്പെടുത്തുന്നു. മറച്ചുവെക്കപ്പെടേണ്ട രോഗമാണെന്ന അബദ്ധധാരണയാൽ ലക്ഷക്കണക്കിനു ജീവിതങ്ങൾ പാഴാവുന്നുവെന്നതാണ് വിഷാദരോഗം വരുത്തുന്ന ഏറ്റവും വലിയ ദുരന്തം. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും വേഗം പടരുന്ന രോഗമായി വിഷാദം മാറിയിരിക്കുന്നത് ഒരു ദുസ്സൂചനയാണ്.
മനസ്സും ശരീരവും ഒരുമിക്കുേമ്പാഴാണ് മെച്ചപ്പെെട്ടാരു ജീവിതം നയിക്കാൻ കഴിയുക എന്നത് പലരും മറന്നിരിക്കുന്നു. ശരീരത്തിന് മാത്രം പ്രാധാന്യം നൽകിയുള്ള ഒരു ജീവിതരീതി പിന്തുടരുന്നതാണ് വൈദ്യശാസ്ത്രം നേരിടുന്ന വെല്ലുവിളി. വൈദ്യശാസ്ത്ര രേഖകളുടെ അടിസ്ഥാനത്തിലുള്ള അടുത്ത കാലത്തെ റിപ്പോർട്ട് ആരെയും ഞെട്ടിക്കുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ കഴിഞ്ഞാൽ പിന്നീട് കാണുന്നത് വിഷാദരോഗങ്ങളാണെന്നത് എത്രപേർക്കറിയാം? ഒരളവിൽ എല്ലാവർക്കും വിഷാദരോഗമുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തിയുമല്ല. തലച്ചോറിലെ രാസവസ്തുക്കൾക്കുണ്ടാകുന്ന വ്യതിയാനവും പാരമ്പര്യവുമാണ് വിഷാദരോഗത്തിെൻറ മുഖ്യ കാരണം. മറ്റുരോഗങ്ങൾ പോെലയുള്ള ഒരു രോഗമാണ് വിഷാദരോഗവും.
മറച്ചുവെക്കരുത്, ചികിത്സിച്ചാൽ ഇതും ഭേദമാക്കാം
ചികിത്സിച്ചാൽ ഭേദമാകാവുന്ന േരാഗമാണിത്. തുടക്കം മുതലേ കണ്ടെത്തിയാൽ ഏതുരോഗത്തിനും ചികിത്സ എളുപ്പമാകുന്നു, രോഗമുക്തിയുടെ സാധ്യത കൂടുതലാകുന്നു. വിഷാദരോഗത്തിെൻറ കാര്യവും വ്യത്യസ്തമല്ല. ചെറുതോ വലുതോ ആയ പ്രശ്നങ്ങൾക്കുമുകളിൽ അമിതമായുള്ള വികാരങ്ങളും ചിന്തകളുമാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്.
കഴിഞ്ഞകാലാനുഭവങ്ങളിലുള്ള കുറ്റബോധവും നഷ്ടബോധവും ചിന്തകളുമെല്ലാം ഒരാളെ വിഷാദരോഗത്തിലെത്തിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഇന്ന് ഇൗ രോഗം ഗണ്യമായി വർധിക്കുകയാണ്. ശിഥിലമാകുന്ന കുടുംബാന്തരീക്ഷം, സാമൂഹിക സമ്മർദ്ദം കൂടുതലുണ്ടാകുന്ന ഘടകങ്ങൾ, സന്തോഷം നൽകാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവയെല്ലാം വിഷാദരോഗം ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകുന്നു.
മനസ്സിനെ പരിഗണിക്കാതെ എന്തുചെയ്താലും അത് ക്രമേണ താളംതെറ്റലിലേ കലാശിക്കൂ. ആര്‍ക്കും പിടികൊടുക്കാത്ത മനസ്സിെൻറ സമനിലതെറ്റിക്കാനുള്ള നിരവധി ഘടകങ്ങൾ ഇന്ന് നമ്മുടെ ചുറ്റുപാടിലും ജീവിതാന്തരീക്ഷത്തിലുമുണ്ട്.
തയാറാക്കിയത് എ.ബിജുനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.