കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് മാറി അണുകുടുംബങ്ങളാണ് നമുക്കുള്ളത്. ഇക്കാരണത്താലും മറ്റു പലകാരണ ങ്ങളാലും കുട്ടികളുടെ ജീവിതം തടവറയിലായതു പോലെയാണ് ഇപ്പോൾ. സാമൂഹിക ഇടപെടലുകളില്ലാതെയും ജീവകാരുണ്യ ചിന്തകളില്ലാതെയും പ്രായോഗിക ജീവിതപാഠങ്ങള്‍ അറിയാതെയുമാണ് നമ്മുടെ കുട്ടികൾ വളരുന്നത്. സ്വയം ജീവിക്കാനുള്ള അവസ്ഥ അവര്‍ക്ക് അന്യമാകുകയാണ്. മാതാപിതാക്കളുടെ സ്വാര്‍ത്ഥതയും ജോലിത്തിരക്കും ഉയര്‍ന്ന വിദ്യാഭ്യാസ ചെലവുമെല്ലാം കാരണം ഒറ്റക്കുട്ടി മതി എന്ന തീരുമാനത്തിലേക്ക് പല മാതാപിതാക്കളും എത്തിപ്പെടുന്നു. മിക്ക വീടുകളിലും ആരോഗ്യപരമായ അന്തരീക്ഷം ഇല്ല എന്നതാണ് സത്യം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും അടിയും അസഭ്യവര്‍ഷവും കേട്ടും കണ്ടും ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന കുട്ടികളില്‍ അരക്ഷിതാവസ്ഥയും എന്തിനോടും പകയും വിദ്വേഷവും ഉടലെടുക്കും. മാനസികമായി അസ്വസ്ഥരാകുന്ന ഇവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം നശിപ്പിച്ചേക്കും. ഇവര്‍ മുതിർന്ന് വിവാഹിതരായാൽ ഉണ്ടാകുന്ന കുടുംബത്തിനും ഈ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
വേണം ലാളനയും പരിഗണനയും
ജന്മം നല്‍കുന്ന മാതാപിതാക്കള്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നതും അത് അവരുടെ ഭാവിക്ക് എങ്ങനെ ഉതകണമെന്നതും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒറ്റ കുട്ടി ഉള്ള വീടാണെങ്കിലും ഒന്നിലേറെ കുട്ടികള്‍ ഉണ്ടെങ്കിലും സ്‌നേഹലാളനകള്‍ നല്‍കുന്നതിലും അവശ്യസാധനങ്ങളും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കുന്നതിലും തുല്യത പുലര്‍ത്തണം. പഠനകാര്യത്തിലും അതുപോലെ തന്നെ ശ്രദ്ധ വേണം. രണ്ടാമതൊരു കുട്ടി പിറവിയെടുക്കുമ്പോള്‍ മൂത്തകുട്ടിക്ക് അതുവരെ നല്‍കിയ ലാളനയും പരിഗണനയും നഷ്ടമാകുന്നത് മിക്ക വീടുകളിലും കണ്ടു വരുന്നതാണ്. അതുവരെ കിട്ടിയ പരിഗണനകള്‍ ഒരു പ്രഭാതത്തില്‍ നഷ്ടമാകുമ്പോള്‍ ആ കുട്ടിക്ക് മാനസിക വൈഷമ്യങ്ങള്‍ ഉണ്ടാകുന്നു. അത് വളര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലേക്കും വിഷാദരോഗത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും വഴി തെളിക്കുന്നു.
കുട്ടികള്‍ പഠിക്കാത്തതിനും ഭക്ഷണം കഴിക്കാത്തതിനും ഉറങ്ങാത്തതിനുമൊക്കെ ' ഭൂതം വരുന്നു...സാത്താന്‍ (ഷെയ്ത്താന്‍) വരുന്നു.. പൊലീസ് പിടിക്കും...'' എന്നൊക്കെ പേടിപ്പിക്കുന്ന മാതാപിതാക്കള്‍ ഇന്നോടെ ആ പരിപാടി നിര്‍ത്തുക. ഇത് അനാവശ്യമായ ഭയം ഉണ്ടാക്കുകയും അത് ഉപബോധ മനസ്സില്‍ നിലനിന്ന് വ്യക്തി ജീവിതത്തെ ബാധിക്കുകയും ചെയ്യുമെന്ന് ഓര്‍ക്കുക.
ചൊട്ടയിലെ ശീലം ചുടല വരെ
കുട്ടിയെ നിങ്ങള്‍ വിശ്വസിക്കുന്നു എന്നു വരുമ്പാള്‍ അവരുടെ ആത്മവിശ്വാസം വർധിക്കും. എന്തും തുറന്നു പറയാന്‍ നിങ്ങള്‍ ഉണ്ടെന്ന വിശ്വാസം തെറ്റുകളില്‍ നിന്നു അവരെ തിരുത്താന്‍ സഹായിക്കും. വീട്ടിലെ ചെറിയജോലികളും ഉത്തരവാദിത്തങ്ങളും അവര്‍ക്കു നല്‍കുന്നത് ആത്മവിശ്വാസമുണ്ടാക്കും. 'നീ ചെറിയ കുട്ടിയല്ലേ നീയതു ചെയ്യേണ്ട' എന്നു പറഞ്ഞ് പിന്തിരിപ്പിക്കാതിരിക്കുക. ഇളം പ്രായത്തില്‍ തന്നെ രൂപീകൃതമാകുന്ന സ്വഭാവമാകും ജീവിതാവസാനം വരെയും ഒരു വ്യക്തി നിലനിര്‍ത്തുക. 'ചൊട്ടയിലെ ശീലം ചുടല വരെ' എന്നാണല്ലോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.