ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ല്ല​ക്കു​ന്ന് സ്നേ​ഹോ​ദ​യ കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ.

ജ​നു​വ​രി 26നും 27​നു​മാ​യി ഹോ​സ്റ്റ​ലി​ലു​ള്ള നൂ​റോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് വ​യ​റു​വേ​ദ​ന​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ആ​ർ. ജോ​ജോ, ആ​ളൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

26ന് ​രാ​വി​ലെ​യോ ഉ​ച്ച​ക്കോ ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നാ​ണ് വി​ഷ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞു. വെ​ള്ള​ത്തി​ന്റെ സാ​മ്പി​ളും കു​ട്ടി​ക​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ളും മൈ​ക്രോ​ബ​യോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും എ​ല്ലാ​വ​രും സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Food poisoning in Thrissur Nursing College Hostel; About 100 children are under observation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.