ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കുകളിൽ ഒന്നായ സി.ടി 100െൻറ പരിഷ്കരിച്ച പതിപ്പ് ബജാജ് പുറത്തിറക്കി. കിക്-സ്റ്റാർട്ട് വെർഷനാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. 46,432 രൂപയാണ് വില. പഴയ മോഡലിനേക്കാൾ ഏകദേശം 2,000 രൂപ കൂടുതലാണിത്. 2020 മോഡൽ സി.ടി 100ന് എട്ട് പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ടാങ്ക് ഗ്രിപ്പ്, ഫോർക്ക് ഗെയ്‌റ്ററുകൾ, ഹാൻഡിൽബാറിലെ ക്രോസ് ട്യൂബ്, വലിയ ഗ്രാബ് ഹാൻഡിൽ, ക്ലിയർ-ലെൻസ് ഇൻഡിക്കേറ്ററുകൾ എന്നിവയാണ് പുതിയ സവിശേഷതകൾ.
ഫ്യൂവൽ ഗേജ് ആണ് മറ്റൊരു സവിശേഷത. ജനുവരിയിൽ സിടി 100 ബിഎസ് 6 ലേക്ക് മാറിയപ്പോൾ, എഞ്ചിൻ കേസിംഗ്, ചെയിൻ കവർ, ഫോർക്ക് തുടങ്ങിയ ഘടകങ്ങളിൽ ബ്ലാക്ക് ഫിനിഷ് ഉൾപ്പെടുത്തിയിരുന്നു. ബിഎസ് 4 മോഡലിൽ ഇത് ക്രോമിയം ഫിനിഷിലായിരുന്നു വന്നിരുന്നത്. ഈ മാറ്റങ്ങൾ പുതിയ ബൈക്കിലും കാണാൻ കഴിയും. സിടി 100 െൻറ ഇലക്ട്രിക് സ്റ്റാർട്ട് വേരിയൻറ് ബജാജ് നിലവിൽ നിർമിക്കുന്നില്ല. ഇലക്ട്രിക്-സ്റ്റാർട്ട് സിടി 110 ന് (52,147 രൂപ) മാത്രമാണിപ്പോൾ വിപണിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.