ജീപ്പ് കോമ്പസിന്റെ ഇ.വി പതിപ്പ് വരുന്നു; മിഡ്‌സൈസ് എസ്.യു.വി സെഗ്‌മെന്റില്‍ മത്സരം മുറുകും

ന്ത്യന്‍ മിഡ്‌സൈസ് എസ്.യു.വി സെഗ്‌മെന്റില്‍ കളം പിടിക്കാനൊരുങ്ങി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്. തങ്ങളുടെ ജനപ്രിയ മോഡലായ കോമ്പസിന്റെ ഇ.വി പതിപ്പുമായാണ് ജീപ്പ് എത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി ഓള്‍-ഇലക്ട്രിക് കോമ്പസ് എസ്.യു.വി നവംബറില്‍ ഇന്ത്യയില്‍ ഇറക്കാനാണു കമ്പനിയുടെ തീരുമാനം. വരാനിരിക്കുന്ന കോമ്പസ് ഇ.വി സ്റ്റെല്ലാന്റിസിന്റെ മീഡിയം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുതിയ ജീപ്പ് കോമ്പസ് ഇ.വി മൈല്‍ഡ് ഹൈബ്രിഡ്, പി.എച്ച്.ഇവി പവര്‍ട്രെയിനുകളോടുകൂടി ഇറക്കാനാണ് കമ്പനിയുടെ പദ്ധതി. കഴിഞ്ഞ വര്‍ഷം പെട്രോള്‍ എൻജിന്‍ നിര്‍ത്തലാക്കിയതിന് ശേഷം, ജീപ്പ് കോമ്പസിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എൻജിന്‍ മാത്രമേ വിപണിയില്‍ ലഭ്യമായിട്ടുള്ളു. ഈ പരിമിതി പരിഹരിക്കാനാണ് പുതിയ ഇ.വി പതിപ്പുമായി നിര്‍മാതാക്കള്‍ എത്തുന്നത്.

സ്പോര്‍ട്, ലോഞ്ചിറ്റിയൂഡ്, നൈറ്റ് ഈഗിള്‍, ലിമിറ്റഡ്, ബ്ലാക്ക് ഷാര്‍ക്ക്, മോഡല്‍ എസ് എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയില്‍ എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് പാക്കില്‍ 500 കി.മീ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം പെര്‍ഫോമന്‍സ് പാക്ക് ഡബ്ല്യു.എല്‍.ടി.പി സൈക്കിള്‍ അനുസരിച്ച് 700 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നവയാണ്. കൂടുതല്‍ മസ്‌കുലര്‍ ഓപ്ഷന്‍ തേടുന്നവര്‍ക്ക് കോമ്പസ് ഇ.വിക്ക് 'ട്രെയില്‍ഹോക്ക്' വേരിയന്റും ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

172 ബി.എച്ച്.പി പവറില്‍ പരമാവധി 350 എന്‍.എം ടോര്‍ക്ക് വരെ ഉൽപാദിപ്പിക്കാനുള്ള ശേഷി വാഹനത്തിനുണ്ട്. 6 സ്പീഡ് മാനുവല്‍, 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ കോമ്പസ് ലഭ്യമാണ്. എൻജിന്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സാങ്കേതികവിദ്യ എല്ലാ മോഡലുകളിലും നല്‍കിയിട്ടുണ്ട്. ജീപ്പ് കോമ്പസ് 9.8 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

സുരക്ഷക്കും സ്‌റ്റെബിലിറ്റിക്കും മുന്‍ഗണന നൽകി നാല് ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, നാല് ചാനല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍ സ്പീഡ് എന്നിവ ജീപ്പ് കോമ്പസില്‍ നല്‍കിയിട്ടുണ്ട്. എക്സ്ഷോറൂം വില 18.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അതായത് മാരുതി ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളേക്കാള്‍ കുറഞ്ഞ വിലയില്‍ കോമ്പസിന്റെ ബേസ് മോഡല്‍ സ്വന്തമാക്കാമെന്ന് സാരം.

Tags:    
News Summary - Jeep India finalising EV strategy, Jeep Compass EV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.