ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള കാർ, സിവിലിയൻ വെഹിക്കിളുകളിൽ ഹൈയസ്റ്റ് ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ലെവൽ (VR10) ഏറ്റവും കൂടുതലുള്ള കാർ തുടങ്ങിയ വിശേഷണങ്ങളുള്ള വാഹനമാണ് മെഴ്‌സിഡസ് ബെൻസ് മേബാക്ക് 600 എസ്. ഒരാൾക്ക് വാങ്ങാവുന്ന ഏറ്റവും വിലകൂടിയതും സുരക്ഷയുള്ളതുമായ കാർ എന്നാണ് 600എസ് അറിയപ്പെടുന്നത്.
ലോകത്തിലെ ഏഴാമത്തെ പണക്കാരനും ഇന്ത്യക്കാരനുമായ മുകേഷ് അംബാനി കഴിഞ്ഞ ദിവസം ഇൗ വാഹനം സ്വന്തമാക്കി. ഇനിമുതൽ എസ്.പി.ജി കമാൻഡൊകളുടെകൂടെ അംബാനിയോടൊപ്പം എസ് 600 ഗാർഡും സഞ്ചരിക്കും.
പ്രത്യേകതകൾ
ജർമ്മനിയുടെ ഫെഡറൽ ഓഫീസ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പരിശോധിച്ച് പുറത്തിറക്കുന്ന എസ് 600 ഗാർഡ് വിആർ 10 പ്രൊട്ടക്ഷൻ ലെവലിലും ഇആർവി 2010 റേറ്റിംഗിലും (എക്സ്പ്ലോസീവ് റെസിസ്റ്റൻറ് വെഹിക്കിൾസ്) ഏറ്റവും മുന്നിലാണ്. വാഹന ശരീരവും വിൻഡോകളും വെടിയുണ്ടകളേയും റോക്കറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രനേഡുകളെയും നേരിടാൻ പ്രാപ്തമാണ്. പ്രത്യേകമായി ശക്തിപ്പെടുത്തിയ ഉരുക്ക് ഉപയോഗിച്ചാണ് വാഹനം നിർമിച്ചിരിക്കുന്നത്.
വാഹനത്തിെൻറ പുറംഘടനയ്ക്കും ഇൻറീരിയറിനും ഇടയിൽ ഉരുക്ക് പാളികൾ പിടിപ്പിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ വിള്ളലേൽക്കാതിരിക്കാൻ വിൻഡോകൾക്കുള്ളിൽ പോളികാർബണേറ്റ് കോട്ടിംഗും ഉപയോഗിച്ചിട്ടുണ്ട്. മിഷലിൻ ടയറുകൾക്കുള്ളിൽ നൽകിയിരിക്കുന്ന സ്റ്റീൽ റിങ്ങുകൾ പഞ്ചറായാലും വാഹനം ഒാടാൻ സഹായിക്കും. കണ്ണുവീണാൽ സ്വയം അടയാൻ ശേഷിയുള്ള ഇന്ധനടാങ്കാണ് വാഹനത്തിന്. ബോയിങിെൻറ അപ്പാഷെ ഹെലികോപ്റ്ററുകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ സാേങ്കതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
എഞ്ചിൻ
സിൻഡെൽഫിംഗെൻ മെഴ്‌സിഡസ് പ്ലാൻറിൽ നിർമിക്കുന്ന മെഴ്‌സിഡസ്-മേബാക്ക് ഗാർഡിന് കരുത്ത് പകരുന്നത് 6.0 ലിറ്റർ ഇരട്ട-ടർബോ 523 ബിഎച്ച്പി വി 12 എഞ്ചിനാണ്. 612 എൽ ബി ടോർക്കാണ് വാഹനത്തിന്. ഗ്യാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ബൂട്ടിൽ പിടിപ്പിച്ചിരിക്കുന്ന ഫ്രെഷ് എയർ സിസ്റ്റം സഹായിക്കും. ആവശ്യമുള്ള അധിക സംവിധാനങ്ങളൊക്കെ പിടിപ്പിച്ച് വാഹനം ലഭ്യമാകുേമ്പാൾ ഏകദേശം 10 കോടിയോളം രൂപ വിലവരും. എല്ലാവർക്കും വാഹനം വാങ്ങാൻ കഴിയിെല്ലന്നതും പ്രത്യേകതയാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വാഹനം വിൽക്കില്ലെന്നതാണ് ബെൻസിെൻറ പോളിസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.