രാജ്യ തലസ്ഥാനത്ത് പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയവില രേഖപ്പെടുത്തി. വ്യാഴാഴ്ച ലിറ്ററിന് 23 പൈസ വർധനിച്ചതോടെ പെട്രോൾ നിരക്ക് 84.20 രൂപയിലെത്തി. ഇത് ഡൽഹിയിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഡീസലിനും 26 പൈസ വർധന ലഭിച്ച് ലിറ്ററിന് 74.38 രൂപയായി. 2018 ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് 84 രൂപയായതായിരുന്നു ഇതിനുമുമ്പുള്ള റെക്കോർഡ് നിരക്ക്. അന്ന് ഡീസലും വിലയിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു- 75.45 രൂപ. ഒരു മാസത്തോളമായി ഇന്ധനവില സ്ഥിരതകാണിച്ചിരുന്നെങ്കിലും വ്യാഴാഴ്ച വീണ്ടും വർധിക്കുകയായിരുന്നു.
അന്താരാഷ്ട്ര വിലയേയും വിദേശനാണ്യത്തെയും അടിസ്ഥാനമാക്കി ഇന്ധന നിരക്കുകൾ ദിവസേന പരിഷ്കരിക്കുകയാണ് നിലവിൽ ചെയ്യുന്നത്. ഇന്ധനവിലയുടെ പ്രധാന പങ്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തിയ എക്സൈസ് തീരുവയും വാറ്റും ആണ്. വാറ്റ് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ഇന്ധനത്തിന്‍റെ വിലയും രാജ്യത്തുടനീളം വ്യത്യാസപ്പെടുന്നു. പെട്രോൾ വില ഡൽഹിയിൽ 84.20 ആണെങ്കിലും ഇതിനേക്കാൾ ഉയർന്ന നിരക്കാണ് രാജ്യത്ത് പലയിടത്തും. മുംബൈയിൽ ഇതിനകം തന്നെ ലിറ്ററിന് വില 90 രൂപ കടന്നിട്ടുണ്ട്. രാജ്യെത്ത നാല് മെട്രോ നഗരങ്ങളെവച്ച് നോക്കിയാൽ ദേശീയ തലസ്ഥാനത്ത് ഇന്ധന വില ഇപ്പോഴും കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.