2021 മോട്ടോജിപി ലോക ചാമ്പ്യന്ഷിപ്പിന്റെ 16ാം റൗണ്ടില് ആദ്യരണ്ടു സ്ഥാനങ്ങൾ സ്വന്തമാക്കി റെപ്സോൾ ഹോണ്ട ടീം. റെപ്സോൾ ഹോണ്ടയുടെ മാർക് മാർക്വേസ് തുടർച്ചയായ രണ്ടാം തവണയും ഒന്നാമനായപ്പോൾ സഹതാരം പോൾ എസ്പാർഗാരോ തന്റെ ഏറ്റവും മികച്ച മോട്ടോജിപി ഫിനിഷിങോടെ റെപ്സോൾ ഹോണ്ട ടീമിനായി അരങ്ങേറ്റ വിജയവും കുറിച്ചു. 2017 അരഗോൺ ജിപിക്ക് ശേഷം ഹോണ്ട ടീം ആദ്യ രണ്ട് സ്ഥാനങ്ങളും നേടുന്നത് ഇതാദ്യമാണ്. ഈ വർഷത്തെ അവസാന രണ്ട് റൗണ്ടുകളിലും ഈ ഫോം തുടരാനാണ് ഇരു റൈഡർമാരും ലക്ഷ്യമിടുന്നത്.
ഹോണ്ട ടീമിന്റെ 450ാമത് ഗ്രാന്പ്രീ റേസ് ആയിരുന്നു ഞായറാഴ്ച ഇറ്റലിയിലേത്. കഴിഞ്ഞ മത്സരത്തിൽ ടീം അവരുടെ 450ാമത്തെ പ്രീമിയർ ക്ലാസ് പോഡിയം ആഘോഷിച്ചതിന് പിന്നാലെയാണ് ഈ നേട്ടം. തുടർച്ചയായ വിജയത്തോടെ 142 പോയിന്റുമായി മാർക് മാർക്വേസ് മോട്ടോ ജിപി ലോക ചാമ്പ്യന്ഷിപ്പിൽ ആറാം സ്ഥാനത്തെത്തി.
അഞ്ചാം സ്ഥാനത്തുള്ള ജാക്ക് മില്ലറേക്കാൾ വെറും ഏഴ് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. 90 പോയിന്റുള്ള പോൾ എസ്പാർഗാരോ 12ാം സ്ഥാനത്തായി. 2021 മോട്ടോജിപി വേൾഡ് ചാമ്പ്യന്ഷിപ്പ് നേടിയ ഫാബിയോ ക്വാർട്ടരാരോയെയും യമഹയെയും, ഹോണ്ട എച്ച്ആർസിയും റെപ്സോൾ ഹോണ്ട ടീമും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.