40 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച്​ ടാറ്റ മോ​േട്ടാഴ്​സ്​

ഇന്ത്യയിൽ 40 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിക്കുകയെന്ന നാഴികക്കല്ല്​ പിന്നിട്ട്​ ടാറ്റാ മോട്ടോഴ്‌സ്. ടാറ്റാ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കായിരുന്നു നാഴികക്കല്ല് കാർ. 1988 ൽ പാസഞ്ചർ വാഹന വിപണിയിൽ പ്രവേശിച്ച ടാറ്റ, ഇൻഡിക്ക, സിയറ, സുമോ, സഫാരി, നാനോ തുടങ്ങി നിരവധി ജനപ്രിയ മോഡലുകൾ രാജ്യത്ത്​ അവതരിപ്പിച്ചു. 2020 ലെ കണക്കനുസരിച്ച് ഹാച്ച്ബാക്കുകൾ, സബ് കോംപാക്റ്റ് സെഡാൻ, എസ്‌യുവികൾ എന്നിങ്ങനെ വിപുലമായ വാഹനനിരയാണ്​ ടാറ്റക്കുള്ളത്​.

തിയാഗോ, തിഗോർ, നെക്‌സൺ, ഹാരിയർ, ആൽ‌ട്രോസ് തുടങ്ങിയ ബി‌എസ് 6 വാഹനങ്ങൾ നിലവിൽ ടാറ്റ നിരയിലുണ്ട്​. വൈദ്യുത വാഹനങ്ങളായ തിഗോർ ഇവി, നെക്‌സൺ ഇവി എന്നിവയും കമ്പനി വിൽക്കുന്നുണ്ട്. 67 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇവി നിർമ്മാതാവാണ് ടാറ്റ. ടാറ്റയെ കൂടാതെ, ഇ വെരിറ്റോ സെഡാൻ നിർമ്മിക്കുന്ന മഹീന്ദ്ര, കോന ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായ്, ഇസഡ് ഇവി വിൽക്കുന്ന എംജി മോട്ടോർ ഇന്ത്യ എന്നിവ മാത്രമാണ്​ നിലവിൽ ഇ.വി വിപണിയെ പ്രതിനിധീകരിക്കുന്നുള്ളൂ.

2005-06ൽ കമ്പനി 10 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റഴിക്കുകയെന്ന നേട്ടം കൈവരിച്ചിരുന്നു. 2015 ലാണ്​ 30 ലക്ഷം എന്ന ഉൽ‌പാദന നാഴികക്കല്ല്​ പിന്നിട്ടത്​. അവസാനത്തെ 10 ലക്ഷം പിന്നിടാൻ 5 വർഷം മാത്രമാണെടുത്തത്​. നിലവിൽ, ഇന്ത്യയിൽ മൂന്ന് കേന്ദ്രങ്ങളിൽ കമ്പനി പാസഞ്ചർ വാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്​. പുനെയിലെ ചിക്കാലി പ്ലാൻറ്​, ഗുജറാത്തിലെ സാനന്ദ്, പൂനെക്കടുത്തുള്ള രഞ്ജംഗാവോണിലെ എഫ്ഐഎപിഎൽ പ്ലാൻറ്​ എന്നിവയാണവ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.