കൊച്ചി: ചെന്നൈയിലെ റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റില്‍നിന്ന് നിസാന്‍ ഇന്ത്യ തങ്ങളുടെ 50,000-ാമത് നിസാന്‍ മാഗ്നൈറ്റ് പുറത്തിറക്കി. നിസാന്‍ നെക്സ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാനിന് കീഴില്‍ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉല്‍പ്പന്നമാണ് മാഗ്‌നൈറ്റ്.
ഇന്ത്യയിലും വിദേശത്തും നിസാന്റെ സാന്നിധ്യം ശക്തമാക്കുന്നതില്‍ ബിഗ്, ബോള്‍ഡ്, ബ്യൂട്ടിഫുള്‍ എസ്.യു.വി പ്രധാന പങ്ക് വഹിക്കുന്നതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രസിഡന്റ് സിനാന്‍ ഓസ്‌കോക്ക് അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിയുടെയും അര്‍ദ്ധചാലക ക്ഷാമത്തിന്റെയും വെല്ലുവിളികള്‍ക്കിടയിലും, ലോഞ്ച് ചെയ്തതിനുശേഷം ചെന്നൈയില്‍ 50,000 മാഗ്നൈറ്റുകളാണ് ഉൽപ്പാദിപ്പിച്ചത്. 2022 ഫെബ്രുവരിയില്‍ ഗ്ലോബല്‍ എൻ.സി.എ.പിയുടെ അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ നിസാന്‍ മാഗ്നൈറ്റിന് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.