ന്യൂഡൽഹി: ഡൽഹിയിൽ ഇപ്പോൾ വൈറലാവുന്നത് ഒരു മിനി പിങ്ക് ബുള്ളറ്റിന്റെ വിഡിയോയാണ്. റാംമി റൈഡർ എന്ന ഉപയോക്താവാണ് പിങ്ക് നിറത്തിൽ ഒരു മിനി ബുള്ളറ്റ് ഓടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വിഡിയോ പെട്ടന്നു തന്നെ വാഹനപ്രേമികളുടെ ശ്രദ്ധനേടി. വാഹനം സൈക്കിളിനേക്കാൾ ചെറുതാണ്. ഡൽഹി നഗരത്തിൽ ഉണ്ടായിരുന്നവരെല്ലാം മിനി ബുള്ളറ്റ് കണ്ട് അമ്പരന്നു.
ഇന്ത്യയിലെ ഒരേയൊരു മിനി പിങ്ക് ബുള്ളറ്റ് എന്നാണതിനെ സമൂഹ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. വിഡിയോ പുറത്ത് വന്നതോടെ എല്ലാവർക്കും അറിയേണ്ടത് ഒന്നുമാത്രം. എവിടെ നിന്നാണ് മിനി ബുള്ളറ്റ് വാങ്ങിയത്. മിനി ബുള്ളറ്റ് വാങ്ങാനുള്ള താത്പര്യം അറിയിച്ചിരിക്കുകയാണ് സമൂഹമാധ്യമം ഒന്നടങ്കം.
അപകട മരണ സാധ്യത കുറയ്ക്കുന്നതാണ് മിനി ബുള്ളറ്റിന്‍റെ വലിപ്പകുറവ് എന്നും ചിലർ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഈ ബൈക്ക് കാണാൻ വളരെ മനോഹരമാണെന്നും ഇത്തരം ബൈക്കുകൾ കൂടുതൽ ഉണ്ടാകട്ടെ എന്നും അഭിപ്രായമുള്ളവരുണ്ട്. എവിടെ നിന്നാണ് എങ്ങനെയാണ് മിനി ബുള്ളറ്റ് കിട്ടിയതെന്ന ചോദ്യങ്ങളും നിരവധിയാണ്.
വിഡിയോയുടെ അവസാനം റാംമി റൈഡർ തന്നെ മിനി ബുള്ളറ്റിന്‍റെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ആക്ടിവ സ്കൂട്ടറിനെയാണ് ഈ രൂപത്തിലേക്ക് മാറ്റിയതെന്നാണ് റാമി റൈഡർ വെളിപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.