മുംബൈ: ടാറ്റയുടെ പുതിയ കാർ ഹെക്സ ജനുവരി 18ന് വിപണിയിലെത്തും. കാർ വിപണിയിലെത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുവെങ്കിലും വിലയെ കുറിച്ചുള്ള സൂചനകളൊന്നും കമ്പനി നൽകിയിരുന്നില്ല. 12.30 ലക്ഷം മുതൽ 19.43 ലക്ഷം വരെയാണ് ഹെക്സയുടെ എക്സ് ഷോറും വില.
ഇന്നോവ ക്രിസ്റ്റ മഹീന്ദ്ര എക്സ്.യു.വി 500 എന്നിവയുമായാണ് ഹെക്സ പ്രധാനമായും മൽസരിക്കുന്നത്. 2.2 ലിറ്റർ വാരിക്കോർ ഡീസൽ എഞ്ചിനാണ് കാറിെൻറ ഹൃദയം. 153bhpയാണ് കൂടിയ കരുത്ത്. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനിൽ പുറത്തിറങ്ങുന്ന വാഹനത്തിന് ഒാേട്ടാ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നിങ്ങനെ വിവിധ മോഡുകളുണ്ട്
ആറ് എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി എന്നീ സുരക്ഷ സംവിധാനങ്ങളും വാഹനത്തിനൊപ്പം ടാറ്റ കൂട്ടിച്ചേർത്തിരിക്കുന്നു. 19 ഇഞ്ച് അലോയ് വീലുകൾ, ഫോർ വീൽ ഡ്രൈവ്, ജെ.ബി.എല്ലിെൻറ മ്യൂസിക് സിസ്റ്റം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.