സാമൂഹിക അകലമില്ലെങ്കിൽ ഒരു കോവിഡ്​ രോഗി​ 406 പേർക്കുവരെ​ രോഗം നൽകും

ന്യൂഡൽഹി: കർശനമായ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്​ച വന്നാൽ കൊറോണ വൈറസ്​ ബാധിതനായ ഒരു രോഗിയിൽനിന്ന്​ ചുരുങ്ങിയത്​ 406 പേർക്കുവരെ രോഗം വരാമെന്ന്​ കണ്ടെത്തൽ. 30 ദിവസത്തിനകം ഇത്രയും പേർക്ക്​ പകരുമെന്ന്​ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്​ നടത്തിയ പഠനത്തിലാണ്​ കണ്ടെത്തിയത്​.

സാമൂഹിക അകലം പാലിക്കുന്നതിൽ 50 ശതമാനം വീഴ്​ച സംഭവിച്ചാൽ പോലും അപകട സാധ്യത കൂടുതലാണ്​​- 15 പേർക്ക്​ രോഗബാധ വരാം. 75 ശതമാനം പാലിക്കാനായാൽ വെറും 2.5 പേർക്കേ സാധ്യതയുള്ളൂ.

ലോക്​ഡൗണും സാമൂഹിക അകലവും ഒന്നിച്ച്​ നടപ്പാക്കുന്നതാണ്​ കോവിഡ്​ വ്യാപനം തടയാൻ ഏറ്റവും മികച്ച മാർഗമെന്ന്​ ഐ.സി.എം.ആർ വ്യക്​തമാക്കുന്നു. നിരവധി സംസ്​ഥാനങ്ങൾ ഇടവേളക്കു ശേഷം കർശനമായ ലോക്​ഡൗണിലേക്ക്​ മടങ്ങിയ സാഹചര്യത്തിലാണ്​ ഐ.സി.എം.ആർ പഠനം. സാമൂഹിക അകലം സാമൂഹിക വാക്​സിനാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലാവ്​ അഗർവാൾ പറഞ്ഞു.

വൈറസ്​ ബാധയുണ്ടായതിന്​ ആശുപത്രിയിൽ അഭയം തേടുന്നത്​ ഒഴിവാക്കണമെന്നും അത്​ അനാവശ്യ ഭീതി സൃഷ്​ടിക്കാനേ കാരണമാകൂ എന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പരിചരണം പൂർണമായി ലഭിക്കാൻ സാരമായി ബാധിച്ചവർ മാത്രം ഉണ്ടാകുന്നതാണ്​ നല്ലതെന്നും മറ്റുള്ളവരിൽ ഭീതി വ്യാപിക്കാൻ ഇത്​ കാരണമാകുമെന്നും മുതിർന്ന ഉദ്യോഗസ്​ഥർ ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ ലോക്​ഡൗൺ മാർഗമാണെന്ന്​ നീതി ആയോഗ്​ ആരോഗ്യ വിഭാഗം അംഗം ഡോ. വി.കെ പോൾ പറഞ്ഞു. 

Tags:    
News Summary - 1 Covid patient can infect 406 if physical distancing measures are not followed, says govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.