അസം ബോട്ടപകടം; കാണാതായത് 50ലേറെ പേരെ, ഒരു മൃതദേഹം കണ്ടെത്തി

ഗുവാഹതി: അസമിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ടെത്താനുള്ളത് 50ലേറെ പേരെ. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു മൃതദേഹം കണ്ടെത്തി. അസമിലെ ജോർഹതിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. രണ്ട് ബോട്ടുകളിലുമായി 120ഓളം യാത്രക്കാരാണുണ്ടായിരുന്നത്.

നിമാതി ഘട്ടിൽ നിന്ന് ബ്രഹ്മപുത്രയിലെ ദ്വീപായ മാജുലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ യാത്രാബോട്ടും എതിരെ വരികയായിരുന്ന ജലഗതാഗത വകുപ്പിന്‍റെ യാത്രാബോട്ടുമാണ് കൂട്ടിയിടിച്ചത്.


അപകടത്തെ തുടർന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മുങ്ങുന്ന ബോട്ടിൽ നിന്ന് യാത്രക്കാർ നദിയിലേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു ബോട്ടിൽ ബൈക്കുകക‍ളും കാറുകളും ഉണ്ടായിരുന്നതാണ് വിവരം. ഇവയും യാത്രക്കാരുടെ ലഗേജുകളും നദിയിൽ ഒഴുകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ തുടങ്ങിയവർ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി. 

Tags:    
News Summary - 1 dead, over 50 missing as 2 boats collide in Brahmaputra in Jorhat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.