ലഖ്നോ: ഉത്തർ പ്രദേശിൽ നടന്ന പൊതു പരീക്ഷ കഠിനമായ ചോദ്യങ്ങൾ ഭയന്ന് 10 ലക്ഷം കുട്ടികൾ എഴുതിയില്ല. കോപ്പിയടി ഒഴിവാക്കാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതാണ് പരീക്ഷ എഴുതാതിരിക്കുന്ന കുട്ടികളുടെ എണ്ണം ഇത്രയധികം വർധിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പരീക്ഷ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോപ്പിയടിയില്ലാത്ത പരീക്ഷക്ക് ആഹ്വാനം ചെയ്തപ്പോൾ 10 ലക്ഷം വിദ്യാർഥികൾ എഴുതിയില്ല. ഇതാണ് അവസ്ഥ. ഭാവിയിൽ എന്താകുമെന്ന് അറിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിെൻറ ഹിന്ദി പതിപ്പ് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരന്നു ആദിത്യനാഥ്.
കുട്ടികൾക്കിടയിൽ പരീക്ഷാപ്പേടി വളർന്നിട്ടുണ്ട്. പരീക്ഷകൾ കൂടുതൽ എളുപ്പമുള്ളതാക്കാൻ എന്തു ചെയ്യാമെന്നാണ് ഇനി ചിന്തിക്കേണ്ടത്. രക്ഷിതാക്കൾ കുട്ടികൾക്ക് ഒരു തരത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കരുത്. മാത്രമല്ല, പരീക്ഷയെ നേരിടാൻ പാകത്തിൽ നല്ല പഠനാന്തരീക്ഷവും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.