ന്യൂഡൽഹി: 2024നകം രാജ്യത്ത് നൂറ് പുതിയ വിമാനത്താവളങ്ങൾ കുടി വികസിപ്പിക്കുന്നതിന് ബജറ്റിൽ പ്രത്യേകം തുക വകയ ിരുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി ഉഡാൻ പദ്ധതിയുടെ കീഴിലാണ് വിമാനത്താവളങ്ങളുടെ നിർമാ ണം.
അതോടൊപ്പം റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനും അതിവേഗ ട്രെയിനുകൾ തുടങ്ങുന്നതിനും പദ്ധതിയുണ്ടെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തേജസ് മോഡൽ എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബംഗളൂരു സബർബൺ റെയിൽ ഗതാഗത പദ്ധതിക്ക് 20 ശതമാനം ഒാഹരി പങ്കാളിത്തം അനുവദിക്കും. 18,600 കോടി രൂപയുടെ പദ്ധതിയാണിത്. 2021 സാമ്പത്തിക വർഷം ഗതാഗത ഭൗതിക സാഹചര്യ വികസനത്തിന് 1.7 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
റെയിൽവെ ഭൂമിയിൽ റെയിൽ ട്രാക്കിന് സമാന്തരമായി ബൃഹത്തായ സൗരോർജ്ജ പദ്ധതിക്ക് തുടക്കം കുറിക്കും. കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അഹമ്മദാബാദിനേയും മുംബൈയേയും ബന്ധിപ്പിച്ച് തുടങ്ങിയ അതിവേഗ ട്രെയിനുകൾക്ക് സമാനമായി കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.